കാലടിക്കാലം, ബിനീഷ് പുതുപ്പണം എഴുതുന്ന ക്യാമ്പസ് അനുഭവങ്ങൾ
കാലടിക്കാലം, ബിനീഷ് പുതുപ്പണം എഴുതുന്ന ക്യാമ്പസ് അനുഭവങ്ങൾ ആണ്. ജീവിതത്തിലെ ഏറ്റവും നല്ലകാലം ഏതായിരുന്നു എന്നു ചോദിച്ചാല്‍ കൂടുതല്‍ ആളുകളുടെയും ഉത്തരം ക്യാമ്പസ് കാലം എന്നായിരിക്കും. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ഒരു ലോകം, പുതിയ സൗഹൃദങ്ങൾ, അവസരങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയുടെ ഒരു സങ്കലനമാണ് ക്യാമ്പസ് ലൈഫ് (Campus Life). അറിവ് നേടുന്നതിനൊപ്പം വ്യക്തിത്വ വികസനത്തിനും ഭാവി ജീവിത വിജയത്തിനും ഈ കാലഘട്ടം നിർണ്ണായകമാണ്.

കാലടി സര്‍വകലാശാലയിലെ തന്റെ പഠനകാലവും ക്യാമ്പസ് സമ്മാനിച്ച രസകരമായ അനുഭവങ്ങളും ഓർത്തെടുക്കുകയാണ് ബിനീഷ് പുതുപ്പണം കാലടിക്കാലം എന്ന തന്റെ കോളത്തില്‍. ഡിസി ഇങ്ക് സാഹിത്യ പോര്‍ട്ടലില്‍ ബിനീഷ് പുതുപ്പണത്തിന്റെ രസകരമായ കാമ്പസ് അനുഭവങ്ങള്‍ വായനക്കാര്‍ക്ക് വായിക്കാം.
ഇന്ന് പല മേഖലകളിൽ പ്രസിദ്ധരായ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ശ്യാം റെജി, മനു അശോകൻ, ജബിൻ ജസ്മസ്, ലിബിൻ മാത്യു, ശരൺജിത്ത് തുടങ്ങിയവരെല്ലാം കാലടി ക്യാമ്പസിൽ വിദ്യാർത്ഥികളായിരുന്ന കാലത്ത് അവര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളും ഡിസി ഇങ്കില്‍ പ്രസിദ്ധീകരിച്ച കാലടിക്കാലം എന്ന കോളത്തില്‍ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ ബിനീഷ് പുതുപ്പണം ഓര്‍ത്ത് എഴുതുന്നു.
സുനിൽ പി ഇളയിടം, പി പവിത്രൻ, ധർമ്മരാജ് അടാട്ട്, പി.വി. നാരായണൻ, പി.സി. മുരളി മാധവൻ, മുത്തുലക്ഷ്മി, എസ്. ശോഭന, ബി. ചന്ദ്രിക, എബി കോശി, രമേഷ് വർമ, ടി.വി. മധു, ഗോപൻ ചിദംബരം, മാർഗി മധു തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രസിദ്ധരായ അധ്യാപകരുടെ ഒപ്പമുള്ള ഓര്‍മ്മകളും ബിനീഷ് പുതുപ്പണം എഴുതുന്നു. വായനക്കാരെ ക്യാമ്പസ് കാലത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്ന എഴുത്താണ് കാലടിക്കാലത്തിലേത്. ഒരിക്കല്‍ കൂടി കോളേജില്‍ എത്തി പഠിക്കാന്‍ വായനക്കാര്‍ക്ക് തോന്നുംവിധമാണ് നര്‍മ്മത്തില്‍ ചാലിച്ച് തന്റെ അനുഭവങ്ങള്‍ ബിനീഷ് പുതുപ്പണം വിവരിക്കുന്നത്.
💕ഈ ലേഖനങ്ങൾ വായിക്കുകവാനായി ഈ ലിങ്ക് ലൈക്ക് ചെയ്യൂ 
💕കൂടുതൽ വായിക്കുവാനായി ഡി സി ഇങ്ക് സന്ദർശിക്കൂ
			
Comments are closed.