തകർന്ന പള്ളിയാണ് വലിയ പള്ളി : പി. എൻ ഗോപീകൃഷ്‍ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
പി.എൻ ഗോപികൃഷ്ണന്റെ കവിതാസമാഹാരമാണ് ‘തകർന്ന പള്ളിയാണ് വലിയ പള്ളി‘. ഡി സി ബുക്ക്സ് ആണ് ഈ കവിതാസാമാഹാരം വായനക്കാരിലേക്കെത്തിക്കുന്നത്.
ജീവൻ കഴിഞ്ഞാൽ തന്റെ ഉടലിൽ ഏറ്റവും ഉശിരുള്ള ബാധ കവിത ആണ് എന്ന് കവി പറയുന്നു. ഭൗതികതയും ആത്മീയതയും ഒന്നാണ് എന്ന് കവിത തന്നെ പഠിപ്പിച്ചതായും കവി പറയുന്നുണ്ട്. നീതിയുടെ ഭാഷയാണ് കവിതയ്ക്കിഷ്ടം. ചോദ്യങ്ങളിലൂടെ ആണ് അത് മുന്നേറുന്നത് അത് എന്നും പുത്തനാകുന്ന പ്രതലമാണ്. ലോകത്തിലെ ഏറ്റവും ബലമുള്ള വസ്തുവും അതുതന്നെ. അതിനു മരിച്ചവരെയും മാഞ്ഞുപോയവയെയും ജനിക്കാനിരിക്കുന്നവരെയും കാണാം. കവി തന്റെ ജീവിതത്തിലെ വിള്ളലുകൾ പരിഹരിക്കുന്ന, ഭാവനയുടെ സത്യകഥനരീതിയുമായി ഉള്ള കൂടിപ്പിണയിലിന്റെ എട്ടാമത്തെ ഫലം ആണ് തകർന്ന പള്ളിയാണ് വലിയ പള്ളി എന്ന ഈ കവിതാസമാഹാരം. ഈ കവിതകളിൽ പലതും ആനുകാലികങ്ങളിലും, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ഒറ്റയൊറ്റയായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
ഇതിലെ ‘ബാബറി മസ്ജിദ്’ കവിതകൾ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്‌യുന്ന വാർത്ത ആഘാതം മൂലം തുടർച്ചയായ ദിവസങ്ങളിൽ എഴുതപ്പെട്ടതാണ് എന്ന കവി പി. എൻ ഗോപീകൃഷ്ണൻ പറയുന്നു. നാട്ടിൽ അല്ലെങ്കിൽ പത്രങ്ങളിൽ അങ്ങനെ പലയിടത്തും നടക്കുന്ന ജാതീയ വംശീയ അതൊന്നുമല്ലെങ്കിൽ വെറും തരം തിരിവുകൾ പറ്റി കവിതകളിൽ കുറിക്കപ്പെട്ടിട്ടുണ്ട്. ഉപ്പ്@30 ,ആരും വാഴകളെ, എഴുത്തും തർജ്ജമയും, എഴുത്തും വിവർത്തനവും, പ്രൊപ്പഗാണ്ട, ചങ്ങമ്പുഴ, പി 45, രണ്ടു പത്രസമ്മേളനങ്ങൾ, സൈബർ പോരാളി, ബംഗാളി, കരുണയും കരളും, ചോരക്കുഞ്ഞേ, ഭൗമയാൻ, കരുണയും മകളും എന്നിങ്ങനെ ധാരാളം കവിതാസമാഹാരങ്ങൾ ആണ് ഈ പുസ്തകത്തിൽ.
💕തകർന്ന പള്ളിയാണ് വലിയ പള്ളി ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു