DCBOOKS
Malayalam News Literature Website

ഇഴയഴിഞ്ഞുപോയ ഇന്നലെകൾ – ബെന്നി ബഹനാൻ എഴുതിയ ലേഖനം

ബെന്നി ബഹനാൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ . ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത്.

EZHAYAZHINJUPOYA INNALEKAL | ഇഴയഴിഞ്ഞുപോയ ഇന്നലെകൾ

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ കേരളം പുരോഗമന ആശയങ്ങളുടെ നാടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭരണാധികാരികൾ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പാക്കിയിരുന്നു. അങ്ങനെ ലോകത്തു തന്നെ നമ്മുടെ നാട് മാതൃക ആയി. ഈ പുസ്തകം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന് ഉന്നത വിദ്യാഭ്യാസമാണ്. ഈ പുസ്തകത്തിൽ ആഗോളവിദ്യാഭ്യാസസംഗമത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. അതിന്റെ ലക്‌ഷ്യം അന്നത്തെ വിമർശകർ പറഞ്ഞ പോലെ വിദേശസർവകലാശാല മാത്രമായിരുന്നില്ല. വിദ്യാഭ്യാസമേഖലയിൽ എന്തോ ഗൂഢ ലക്ഷ്യങ്ങളോടെ ഉള്ള എന്തോ കച്ചവട തന്ത്രമായി മാത്രം ആഗോളസംഗമം വ്യാഖ്യാനിക്കപ്പെട്ടു. ഉന്നത വിദ്യാഭാസ ചർമം ആയിരിക്കെ പല ശിപാര്ശകളും സർക്കാർ നടപ്പിലാക്കി.

സ്വയം ഭരണ കോളേജുകൾ നാക് മാതൃകയിൽ സംസ്ഥാന അക്റക്രെഡിറ്റേഷൻ തുടങ്ങിയവ അതിൽ പെടും. എന്നാൽ വിദേശ സർവകലാശാലകളെ കുറിച്ചുള്ള ശിപാർശ ജലരേഖയായി മാറി. എന്നാൽ ഇന്ന് അതിനൊരു മാറ്റം വന്നു തുടങ്ങി. അതിനൊക്കെ ഒരു തിരുത്തുവന്നിരിക്കുന്നു. ഇങ്ങനെ ഉള്ള തെറ്റുകളുടെയും തിരുത്തുകളുടെയും സമാഹാരം കൂടെ ആണ് ഈ പുസ്തകം. വിദ്യാഭ്യാസത്തിനു പുറമെ ഇതിൽ പരാമർശിക്കുന്ന എല്ലാ വിഷയങ്ങളും തുടർച്ച ആവശ്യപ്പെടുന്നതാണ്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Leave A Reply