DCBOOKS
Malayalam News Literature Website

പൂമ്പാറ്റവേട്ട – നവമി ലതയുടെ ചെറുകഥാസമാഹാരം

നവമി ലതയുടെ ചെറുകഥാസമരഹമാണ് പൂമ്പാറ്റവേട്ട. നവമി ലതയുടെ ‘പൂമ്പാറ്റവേട്ട‘ ഓർമ്മകളുടെ അഥവാ അനുഭവങ്ങളുടെ പുസ്തകം ആണ്. ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കുന്നത്

poompattavetta | പൂമ്പാറ്റവേട്ട

അനുഭവമെഴുത്തു, എളുപ്പവുമല്ല; അത് വെറുതെ ഭൂതകാലത്തിന്റെ പകർപ്പെടുക്കൽ അല്ല എങ്കിൽ. അവനവനിലേക്ക് തന്നെ തിരികെ നടക്കാൻ തീരുമാനിക്കുമ്പോൾ ഒരുവൾ കാണുന്ന ആകാശങ്ങൾ, കടലുകൾ, സൂര്യൻ, അഗ്നിയും നക്ഷത്രങ്ങളും. പൂമ്പാറ്റവേട്ടയിൽ നവമി ഒരു തൂവൽ പോലെ ഭൂതകാലത്തിൽ ലാഘവത്തോടെ ഒഴുകിനടക്കുന്നുണ്ട്. തീച്ചൂടിൽ വേവുന്നുണ്ട്, സ്വയം ഉരുകിപ്പോകുന്നുണ്ട്.

അവയെല്ലാം, പക്ഷെ, ഉയിർപ്പുകളിലേക്കുള്ള, യാത്രകളാകുന്നു. കെട്ടടങ്ങി എന്നോർക്കുമ്പോൾ ഉയിർത്തു തിളങ്ങുന്ന അഗ്നിയെപ്പോലെ മുറിവുകളത്രയും പൂക്കളാക്കുന്ന ഇന്ദ്രജാലം പോലെ ഈ പുസ്തകത്തിലെ പെൺകുട്ടി ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തേ വരച്ചെടുക്കുന്നു, വർത്തമാനത്തിൽ നിന്ന് സ്വപ്നങ്ങളെയും. ആ വരകളാകട്ടെ സുദൃഢവും സത്യസന്ധവും വ്യക്തവും ഊർജപൂർണവും ആകുന്നു. ദീദി പാമ്പ്, ചേരട്ടപ്രാക്ക്, സൈക്കിൾ റാലി പോലൊരു ലോറിറാലി, ജലദേവത, പട്ടിയോട്ടം, കുട്ടിച്ചാത്തൻ, പൂമ്പാറ്റവേട്ട, സകലഗുലാബി, സ്വർഗ്ഗത്തുണ്ട്, നന്മമരം എന്നിങ്ങനെ ഉള്ള ചെറുകഥയുടെ സമാഹാരമാണ് പൂമ്പാറ്റവേട്ട.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.