ഫാത്തിമത്തുരുത്ത് – കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാസമാഹാരമാണ്
കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാസമാഹാരമാണ് ഫാത്തിമത്തുരുത്ത്. ഡി സി ബുക്ക്സ് ആണ് ഈ കവിതകൾ വായനക്കാരിലേക്കെത്തിക്കുന്നത്. അഷ്ടമുടിക്കായലിലുള്ള ഒരു ചെറിയ ദ്വീപാണ് ഫാത്തിമത്തുരുത്ത്. അമ്മക്കരയിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന ഒരു ജനസമൂഹം അവിടെ ഉണ്ട്.
ജീവിക്കാനായി ഒരു കുടിൽ കുത്താനായി തുരുത്തുകളിലേക്ക് പോകുന്ന ജനങ്ങൾ ലോകത്തെവിടെയുമുണ്ട്. അഷ്ടമുടിക്കായലിലുമുണ്ട്. റിസോർട്ടുനിർമാണത്തിന്റെ കഴുകൻ കണ്ണുകളുമായി ചുറ്റിപ്പറക്കുന്ന ധനവ്യവസായികളുടെ ശ്രദ്ധയിൽ പെടരുത് എന്ന ഈ തുരുത്തിലെ ഓരോ പൂച്ചെടിയും ആഗ്രഹിക്കുന്നുണ്ട് എന്ന് കവി പറയുന്നു. രാക്കായലിൽ തോണിയിൽ കിടന്ന് നിലാവ് ഉണ്ണുന്ന കൗമാരങ്ങളുണ്ട്. ഇതൊന്നും ഫാത്തിമത്തുരുത്ത് എന്ന കവിതയിൽ പാകത്തിന് പൂർണ്ണമായും പറയാൻ കഴിഞ്ഞിട്ടില്ല എന്ന കവി കുരീപ്പുഴ ശ്രീകുമാർ പറയുന്നു. ഫാത്തിമത്തുരുത്ത് പലരിലേക്ക് സഞ്ചരിക്കുമ്പോളും അമ്മക്കരയെ നോക്കി നിൽക്കുന്ന മനുഷ്യരെ ഓർത്തു ദുഖിക്കുന്നതായും കവി പറയുന്നു . മലയാളത്തമിഴൻ, കടലേറ്റം, അൽപനേരം , അപ്പുറം, ഫ്ലൂട്ട് , ഫാത്തിമത്തുരുത്ത് എന്നിങ്ങനെ 119 ചേരുന്നതാണ് ആണ് ഈ പുസ്തകം .
💕ഫാത്തിമത്തുരുത്ത് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു