DCBOOKS
Malayalam News Literature Website

അന്ത്യകൂദാശയുടെ പിറ്റേന്ന് – കെ. എ. സെബാസ്റ്റ്യൻ രചിച്ച ചെറുകഥാസമാഹാരം

കെ. എ. സെബാസ്റ്റ്യൻ രചിച്ച ചെറുകഥാസമാഹാരമാണ് അന്ത്യകൂദാശയുടെ പിറ്റേന്ന്. ഡി സി ബുക്ക്സ് ഈ ചെറുകഥാസമാഹാരം ജനങ്ങളിലേക്കെത്തിക്കുന്നു.

ANTHYAKOODASAYUDE PITTENNU | അന്ത്യകൂദാശയുടെ പിറ്റേന്ന്

മൃഗശിക്ഷകരുടെ ജനുസ്സിൽപ്പെട്ട, സമർത്ഥനും, കർക്കശക്കാരനുമായ ഒരു ‘പദശിക്ഷകന്റെ’ അദൃശ്യസാന്നിധ്യവും സെബാസ്റ്റ്യൻ കഥകളിൽ നമുക്കു അനുഭവപ്പെടുന്നു. വടി ചുഴറ്റി നടക്കുന്ന ആ ശിക്ഷകനു കീഴിൽ അനുസരണയോടെ അണിനിരക്കുന്ന ഒരു പദാവലി ആണ്. ഈ കഥകളിലെല്ലാമുള്ളത്. അന്ത്യകൂദാശയുടെ പിറ്റേന്നിലെ ഓരോ തലമുറയ്ക്ക് വേണ്ടിയും മുടിച്ചുരുളുകളിൽ പിന്നെയും പിന്നെയും പൂക്കൾ തിരയുന്ന കണിക്കൊന്ന “ഒരു ഉദാഹരണം ആണ്. പിണം എന്ന കഥയിലെ ഒടിവിലെ “വരി തെറ്റിക്കാതെ തെക്കൂട് പറക്കുന്ന എരണ്ടങ്ങൾ” മറ്റൊരുദാഹരണം.

‘അവളാട്ടി’ എന്ന കഥയിൽ മരണം അനായാസമായ ജീവന്മുക്തിയുടെ നിറം പകർന്ന ചിത്രീകരണമായി മാറി മലയാളകഥയിലെ ഏറ്റവും മനോഹരമായ മലയാളകഥയിലെ ഏറ്റവും മനോഹരമായ മരണാവിഷ്കാരങ്ങളിലൊന്നായി മാറിയതായി കാണാം. രാത്രി എട്ടുമണിയിൽ ‘കടൽ തീരത്തിലെ പ്പോലെ ആസന്നമൃത്യുവിന്റെ, വീർപ്പുമുട്ടിക്കുന്ന ഭാവാന്തരീക്ഷത്തെ ആവാഹിച്ചെടുത്ത് കഥാകാരൻ നമ്മിലേക്ക്‌ പകരുന്ന അനുഭവമാകുന്നു. താങ്ങുമരം തേടി നിൽക്കുന്ന ‘ലത’ എന്ന അനാഥയുടെ കഥയിൽ സൃഷ്ടിക്കുന്ന വേർപാട്- അത് മറുകരയിൽ അവശേഷിപ്പിച്ചവരുടെ ശിഷ്ട ജീവിതത്തെ എന്നെന്നും വേട്ടയാടുന്ന ദുഃഖാനുഭവമായി അവതരിപ്പിക്കപ്പെടുന്നു.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

 

Leave A Reply