തുടരും- തരുൺ മൂർത്തിയും കെ.ആർ സുനിലും ഒരുക്കിയ തിരക്കഥ
തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്നൊരുക്കിയ തിരക്കഥ ആണ് ‘തുടരും‘. വരും തലമുറയിൽ സിനിമാമോഹക്കാർക്ക് വായിക്കാനും വായിച്ചു വിശകലം ചെയ്യാനും പഠിക്കാനും ഡി സി ബുക്ക്സ് ഇത് പ്രസിദ്ധീകരിക്കുന്നു. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷണ്മുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവനങ്ങളിലൂടെ ഉള്ള ഒരു യാത്ര ആണ് ‘തുടരും‘ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിച്ച മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ.
കേരളം ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ ചിത്രം. ‘ഓപ്പറേഷൻ ജാവ’ ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്കു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇറങ്ങിയ സിനിമ. മികച്ച കഥാപാത്രങ്ങളിലൂടെ കഥാപാത്രമാണ് വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃക ആയ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപമാണ് ‘തുടരും‘.
ഡി സി ബുക്സും തരുണും സുനിലും ചേർന്നൊരുക്കിയ തുടരും സിനിമയുടെ തിരക്കഥ ആണ് പുസ്തകം ആയി ഇറങ്ങിയിരിക്കുന്നത്. കഥയ്ക്ക് പശ്ചാത്തലം ഉണ്ടാക്കുക കഥാബീജം ഉണ്ടാവുക കഥ വികസിക്കുക കഥാപാത്രങ്ങൾ ജനിക്കുക കഥയുടെ ചുരുളുകൾ അഴിയുക പത്ര സംഘട്ടനങ്ങളും നാടകീയതയും ഉണ്ടാകുക കാവ്യാത്മകമായ പര്യവസാനം ഉണ്ടാകുക ഇതെല്ലം ആണ് ഒരു ഹിറ്റ് സിനിമയുടെ ഫോർമുല. തുടരുമിന്റെ തിരക്കഥയിൽ കഥ വികസിച്ചുകൊണ്ടേയിരിക്കുന്നു .ഇത് തന്നെ ആണ് ഒരു തിരക്കഥയുടെ മെറിറ്റ്.
കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക
ഈ പുസ്തകം വാങ്ങിക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments are closed.