ജഗത്കുടീരം – അമർത്യ സെൻ രചിച്ച ഓർമ്മക്കുറിപ്പ്
അമർത്യ സെന്നിന്റെ ഓർമ്മക്കുറിപ്പാണ് ജഗത്കുടീരം. ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം വിപണിയിൽ എത്തിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, തത്ത്വചിന്ത, സ്വത്വം , സമൂഹം, ലിംഗ അസമത്വം, സാമൂഹികതിരഞ്ഞെടുപ്പ്, എന്നിവയെക്കുറിച്ചുള്ള സെന്നിന്റെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളെ എങ്ങനെ രൂപപ്പെടുത്തി എന്ന് ഈ പുസ്തകത്തിൽ കാണാം.
നമ്മുടെ കാഴ്ചപ്പാടുകൾ കഴിയുന്നത്ര വിശാലമാക്കാനും, കാലത്തിനും ദൂരത്തിനുമപ്പുറം, സഹാനുഭൂതിയുടെ പ്രാധാന്യം, എന്താണെന്നും അമർത്യ സെൻ പറയുന്നു. തന്റെ ആദ്യകാല ഓർമ്മകൾ മിക്കതും ആരംഭിക്കുന്നത് ബർമ്മയിൽ നിന്നാണ് എന്നദ്ദേഹം പറയുന്നു. മാണ്ഡലയിലെ മനോഹരമായ കൊട്ടാരവും അതിനു ചുറ്റുമുള്ള കിടങ്ങും നിരവതി നദിക്കരയിൽ നിന്നുമുള്ള മനോഹരമായ കാഴ്ചകളും എല്ലാം ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ മനോഹരമായ അനുഭവങ്ങളായി വിവരിക്കുന്നുണ്ട്.
പഠനത്തിനായി രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തി നികേതനിലേക്കു നീങ്ങി. ഈ പുസ്തകത്തിന്റെ ശീർഷകം ജഗത്കുടീരം ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ് എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നൽകിയതാണ്. തന്റെ ജീവിതത്തിലെ ആദ്യ ഏടുകൾ അർപ്പണബോധമുള്ള ഒരു അധ്യാപകന്റെ ആയിരുന്നു എന്ന് സെൻ പറയുന്നു. പരസ്പരമുള്ള മനസ്സിലാക്കൽ ഒരു കൂട്ടായ്മയിൽ നിന്നും മറ്റൊന്നിലേക്കും, ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്കും എങ്ങനെ വ്യാപിക്കുമെന്ന് ചുറ്റും നോക്കിയാൽ നമുക്ക് കാണാൻ ആകും. പരസ്പരം പഠിക്കാനുള്ള നമ്മുടെ കഴിവിനെ കുറച്ചു കാണരുതെന്ന് അദ്ദേഹം പരാമർശിക്കുന്നു . ഈ ഓർമ്മക്കുറിപ്പിൽ താൻ അനുഭവിച്ച കാര്യങ്ങളെ കുറിച്ചും അവ ശരിക്കും അറിയാമെങ്കിലും ഇല്ലെങ്കിലും അവയെ കുറിച്ച് സംസാരിക്കാൻ ഉള്ള ശ്രമം ആണ് എന്നും സെൻ പറയുന്നു.
💕നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു