DCBOOKS
Malayalam News Literature Website

മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ – അക്ഷരങ്ങളെ സ്നേഹിച്ച ഒരു മനുഷ്യനുള്ള ശ്രദ്ധാഞ്ജലി!

A Review by Rasheed Arakkal

മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ , റഷീദ് അറയ്‌ക്കലിന്റെ വായനാനുഭവം.

ഒരു എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ രചനകളെയോ നിരൂപണം നടത്തുവാനുള്ള കഴിവുകളൊന്നും എനിക്കില്ല, പക്ഷേ ഒരു പുസ്തകം വായിക്കുമ്പോൾ/വായിച്ചപ്പോൾ ഞാൻ അനുഭവിച്ച ആനന്ദം, വിഷമം, ആകുലത ഇവയൊക്കെ എനിക്ക് ഇഷ്ടപ്പെട്ടവരോട് പങ്കുവെയ്ക്കണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്, അത് നമ്മൾ അറിഞ്ഞ ഭക്ഷണത്തിന്റെ രുചികൾ, കണ്ട സിനിമകൾ, അനുഭവിച്ചറിഞ്ഞ യാത്രകൾ ഇവയെല്ലാം പങ്കുവെയ്ക്കുന്നത് പോലെ തന്നെയാണ് എന്ന് ഞാൻ കരുതുന്നു.

MULBERRY - ENNODU NINTE ZORBAYE KURICHU PARAYU | മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ | mulberry book, mulberry novel

ഈ കുറിപ്പും അതുപോലെ കണ്ടാൽ മതി. അക്ഷരാർത്ഥത്തിൽ ഈ രചന നമ്മളെ ഉലച്ചു കളയും, അത് പിൻകുറിപ്പിൽ ശ്രീമതി ഡെയ്സി പറഞ്ഞതുപോലെ ഇതു ഫിക്ഷൻ ആണോ ജീവചരിത്രമാണോ എന്നൊന്നും വായനക്കാരന് പോലും വേർതിരിക്കാൻ പറ്റാത്ത തരത്തിലാണ് ബെന്യാമിന്റെ ഈ പുതിയ രചന.

ഒരു പക്ഷേ അക്ഷരങ്ങളെ തന്നെക്കാളും അല്ലെങ്കിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജീവിത സഖിയേക്കാളും കൂടുതലായി സ്നേഹിച്ച ഒരു മനുഷ്യനുള്ള ശ്രദ്ധാഞ്ജലി ആണ് ഈ പുസ്തകം എന്ന് പറയാനാണ് എനിക്കിഷ്ടം. അകാലത്തിൽ ജീവിതത്തിൽ നിന്ന് ഇറങ്ങി നടന്ന അദ്ദേഹത്തെ ഈ നോവൽ വായിക്കുന്നതിന് മുൻപു കേട്ട് പരിചയം പോലുമില്ലാത്ത എനിക്ക് ഈ രചന ഇത്രമേൽ സ്പർശിച്ചെങ്കിൽ അദ്ദേഹത്തോടൊപ്പം ജീവിച്ചിരുന്നവരുടെ മാനസിക അവസ്ഥകൾ എന്തായിരിക്കും എന്ന് ആലോചിക്കാനെ വയ്യ.

തന്റെ പ്രിയപ്പെട്ട കുറെ എഴുത്തുകാരിൽ ഒരു എഴുത്തുകാരന്റെ കല്ലറ തേടി ക്രീറ്റിലേക്ക് പോവുകയും, ആ യാത്ര തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച തന്റെ സ്നേഹിതൻ കൂടിയായ മൾബറിയുടെ ഉടമയോട് ചേർത്ത് പറയുകയും ചെയ്യുന്ന മാന്തളിരുകാരനായ ഈ എഴുത്തുകാരനെ നമ്മൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ അടയാളപ്പെടുത്തുക.

നന്ദി സുഹൃത്തേ സൗഹൃദങ്ങളുടെ അണയാത്ത സൗന്ദര്യങ്ങൾ
അക്ഷരങ്ങളിലൂടെ കാണിച്ചു തരുന്നതിന്….💐💐💐

കടപ്പാട്

റഷീദ് അറയ്ക്കൽ

Leave A Reply