വേരുകളുടെ ചോര – പി.കെ പാറക്കടവിന്റെ ചെറുകഥ അഥവാ മിന്നൽ കഥകൾ
വേരുകളുടെ ചോര പി.കെ പാറക്കടവിന്റെ ചെറുകഥ ആണ്. ഇതിനെ മൈക്രോ ഫിക്ഷൻ എന്നും പറയാം. ഡി സി ബുക്ക്സ് ഈ കഥകൾ വായനക്കാരിലേക്കെത്തിക്കുന്നു. പരിമിതമായ വാക്കുകളിൽ പൂർണമായ ഒരു കഥ പറയുന്ന സാഹിത്യ രൂപമാണ് മൈക്രോ ഫിക്ഷൻ.
ഈ തിരക്കിട്ട ജീവിത വ്യവഹാരങ്ങൾക്കിടയിൽ പുതുതലമുറ ഏറെ ആശ്രയിക്കുന്ന സാഹിത്യ രൂപമായി ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികൾ കൈ നീട്ടി സ്വീകരിച്ചതാണ് മൈക്രോഫിക്ഷൻ. ഈ പരമ്പരയിലെ ആദ്യ പുസ്തകം ആണ് പി. കെ. പാറക്കടവ് രചിച്ച ‘വേരുകളുടെ ചോര‘. വെറും ഒറ്റ വരിയിൽ ഒരു ജീവിതം പോലും വിശദീകരിക്കാൻ കഴിയുന്ന ആഖ്യാന ശൈലി പി. കെ പാറക്കടവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നു. ഈ കടകളിൽ പലതും സമൂഹത്തിനു നേരെ തുറന്നു വെച്ച കണ്ണാടി ആണ്. അവയിൽ പലതും മനുഷ്യനും സ്വാതന്ത്ര്യവും ആയി ബന്ധപ്പെട്ടിരിക്കുന്നു ചിലതൊക്കെ ആക്ഷേപഹാസ്യങ്ങൾ ആയും തോന്നാം. മലയാളത്തിൽ ഈ സാഹിത്യരൂപം മിനിക്കഥ എന്ന പേരിലാണ് ആദ്യം വന്നിരുന്നത്. ഓരോ ഇലയും ഓരോ പൂവാണ്, ഉറുമ്പിന്റെ ഭാഷ, മഴ വിരുന്നു വരുന്നത്, കറുത്ത്, ദൂരെ ഒരാൾ, കാലം എന്നിങ്ങനെ 64 ചെറുകഥകൾ അടങ്ങുന്നതാണ് ഈ പുസ്തകം. ഈ കഥകളെ മിന്നൽ കടകൾ എന്നും വിളിക്കാം.
വേരുകളുടെ ചോര വയ്ക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക
Comments are closed.