DCBOOKS
Malayalam News Literature Website

കാലങ്ങൾ-ഫ്രഞ്ച് ചരിത്രത്തെ ആസ്പദമാക്കി ആനി ബെർണോ രചിച്ച നോവൽ

ആനി എർണോയുടെ ‘കാലങ്ങൾ‘ എന്ന നോവൽ ഡി സി ബുക്സിലൂടെ ജനങ്ങളിലേക്ക് എത്തുകയാണ്. ഓർമ്മ, ഭൂതകാലം, വർത്തമാനകാലം, സാംസ്‌കാരികശീലങ്ങൾ, ഭാഷ,ചിത്രങ്ങൾ, പുസ്തകങ്ങൾ, പാട്ടുകൾ, റേഡിയോ, ടെലിവിഷൻ, പരസ്യം, വാർത്താതലക്കെട്ടുകൾ, എന്നിവയുടെ കണ്ണിലൂടെ ആനി എർണോ ‘കാലങ്ങൾ’ എന്ന ഈ ഓർമ്മക്കുറിപ്പിൽ സഞ്ചരിക്കുന്നു. കാലത്തിന്റെ കടന്നുപോകൽ പകർത്തുന്നതിനായി, ആത്മനിഷ്ഠവും സ്വകാര്യവും കൂട്ടായതുമായ ഒരു രൂപം കണ്ടുപിടിക്കുന്നു.

kaalangal | കാലങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചരിത്രത്തിന്റെ ഒരു സ്മാരകവിവരണമാണ് ആനി എർണോ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ അനാവരണം ചെയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉള്ള ഫ്രാൻസിലെ വളരെ സങ്കീർണമായ ഒരു കാലഘട്ടത്തെ ആവിഷ്കരിക്കുകയാണ് കാലങ്ങൾ എന്ന ഈ നോവലിലൂടെ. 1941 മുതൽ 2006 വരെ ഉള്ള സമയത്തെ ആനി എർണോയുടെ ഓർമ്മകളിലൂടെ ഉള്ള യാത്ര ആണ് ‘കാലങ്ങൾ’ എന്ന ഈ നോവൽ. ഓർമ്മകൾ തന്റെ രചനകിൽ കൊണ്ട് വരുന്ന ഒരു എഴുത്തുകാരി ആണ് ആനി എർണോ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഫ്രാൻ‌സിൽ വന്ന സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയപരവും ആയ മാറ്റങ്ങൾ ഡയറിക്കുറിപ്പുകൾ തുടങ്ങി ആ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഡോക്യൂമെന്റുകൾ ഉൾപ്പെടുത്തിയ പുസ്തകം ഒരു ഓട്ടോബയോഗ്രഫി ആണെന്നും പറയാം.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഫ്രാൻസിലെ വളരെ സങ്കീർണമായ ഒരു കാലഘട്ടത്തെ ആവിഷ്കരിക്കുകയാണ് ‘കാലങ്ങൾ’ എന്ന ഈ നോവലിൽ. 2008 ഇൽ ഫ്രാൻസിലാണ് കാലങ്ങൾ എന്ന ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. അതിനു ശേഷം ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ 2019 ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപട്ടികയിൽ ഇടം നേടി ‘കാലങ്ങൾ‘ എന്ന നോവൽ. 20-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് ചരിത്രത്തിന്റെ ഒരു സ്മാരകവിവരണമാണ് ആനി എർണോ തന്റെ ജീവിതത്തിലൂടെ അനാവരണം ചെയ്യുന്നത്. ഓർമ്മകളുടെ അകലവും അടുപ്പവും വിശദീകരിക്കുന്ന ‘കാലങ്ങൾ’ മനോഹരമായ ഒരു നോവൽ തന്നെ ആണ്.

വായിക്കാം ‘കാലങ്ങൾ’..
കൂടുതൽ വായിക്കാനായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക.

Comments are closed.