തെമ്മാടിക്കുഴി – മധുശങ്കർ മീനാക്ഷിയുടെ പുതിയ കഥാസമാഹാരം
മധുശങ്കർ മീനാക്ഷിയുടെ തെമ്മാടിക്കുഴി 15 കഥകളുടെ സമാഹാരമാണ്. ഡി സി ബുക്ക്സ് ആണ് ഈ കഥാസമാഹാരം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ കഥകളിലെ മുഖ്യവസ്തുത പ്രാസ്ഥാനികമായ അവലംബങ്ങളെ ഇവ ഗൗനിക്കുന്നില്ല. പുതിയ എഴുത്തിന്റെ രീതി തന്നെ അതാണ്. സവിശേഷമായ ഒരു ഭാഷാപൂമുഖത്തോ മുഖ്യൻ പെരുമാറുന്ന സ്ഥലത്തോ നിന്നുകൊണ്ട് നട്ടം തിരിയുന്ന കഥകളുടെ കാലം കഴിഞ്ഞു. നേർ രേഖയിലുള്ള മനുഷ്യബന്ധങ്ങളും ജീവിതവും താളം മറിഞ്ഞു. മധുശങ്കറിന്റെ ഈ കഥകളിലൂടെ കടന്നു പോകുമ്പോൾ തീർച്ചയായും അപരിചിതരായ മനുഷ്യരുടെയും അവരുടെ സ്ഥിതി സാഹചര്യത്തിന്റെയും ഒരു ഭൂമികയാണുള്ളത്. സങ്കീർണ്ണമായ കഥയിലായാൽപ്പോലും ഒരാളെ, അല്ലെങ്കിൽ ജീവിത പാരിതോവസ്ഥയെ രണ്ടു വട്ടം ഒരുപോലെ കണ്ടുമുട്ടുന്നില്ല. അതെ സമയം ഓരോ കഥയും അഴിമുഖത് കൂടിച്ചേരുന്ന പുഴയും കടലും പോലെ നില്കും അതാണ് ശില്പത്തിന്റെ അനന്യത.
സങ്കീർണമായ മനുഷ്യ ബന്ധങ്ങൾക്ക് എളുപ്പം കടന്നു കയറി എളുപ്പം സമയത്തിലെത്താൻ കഴിയുകയുമില്ല . അങ്ങനെ പെരുമാറുന്ന ഏതാനും കഥകൾ ഈ സമാഹാരത്തിലുണ്ട്. ഒരു ഫോട്ടോ രണ്ടു വട്ടം അസാധ്യമാണ് എന്നത് സാങ്കേതിക വിദ്യയുടെ കൂടി നിയമമാണ്. ഈ സമാഹാരത്തിലെ ഏറിയ കഥകളിലും ഈ നിയമം വർത്തിക്കുന്നുണ്ട്. ചെരുപ്പുകുത്തി ഒരിക്കലും ആകാശം കാണുന്നില്ല എന്ന യുക്തിയുടെ പൊരുൾ കഠിനമായി പൊള്ളിക്കുന്ന കഥയാണ് , ഫോറൻസിക്. ഒരു ഫോറൻസിക് വിദഗ്ധനെ പോലെ ലോകത്തെയും ജീവിതാവസ്ഥയെയും വ്യാഖ്യാനിക്കാൻ കഴിയുന്നവരാണ് ചെരുപ്പുകുത്തികൾ എന്നായറിവ് നമ്മെ അത്ഭുതപ്പെടുത്തും. മധുശങ്കറിന്റെ കഥകളുടെയും ചിത്രങ്ങളുടെയും നോവലിന്റെയും പ്രത്യേകത, ഈ ഒരു പക്ഷംചേരലാണ്. വായനക്കാരനെയും ഒരു ഡയസ്പോറയിലേക്ക് എത്തിക്കുന്ന കഥകൾ ആണ് ഇവ എല്ലാം തന്നെ.
തെമ്മാടിക്കുഴി വായിക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക
Comments are closed.