സാമ്രാജ്യത്തെ പിടിച്ചുലച്ച കേസ്-രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് രചിച്ച ചരിത്ര പുസ്തകം
‘സാമ്രാജ്യത്തെ പിടിച്ചുലച്ച കേസ്‘ രചിച്ചിരിക്കുന്നത് രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്നാണ്. ഈ കൃതി വിപണിയിൽ എത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്. ഇന്ത്യക്കാരുടെ മനസ്സിൽ എന്നും ഒരു നോവായി നിലനിൽക്കുന്ന ഒരു സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ജനറൽ മൈക്കിൾ ഓ ഡയറിനെതിരെ ധീരമായി പോരാടിയ ദേശാഭിമാനിയാരിരുന്നു ചേറ്റൂർ ശങ്കരൻ നായർ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആരും കാണപ്പെടാത്ത ഏടുകളും സമര പ്രവർത്തനങ്ങളും പ്രതിപാദിക്കുന്ന പുസ്തകം ആണ് ‘സാമ്രാജ്യത്തെ പിടിച്ചുലച്ച കേസ്’. വൈസ് റോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ, ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ അവിഭാജ്യഘട്ടമായിരുന്നു ചേറ്റൂർ ശങ്കരൻ നായർ; അതിന്റെ ഫലമായി ജാലിയൻവാലാബാഗ് കൂട്ടക്കൊല ഉൾപ്പടെ ഉള്ള ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്ര്യാജ്യത്തെക്കുറിച്ച് വളരെയധികം ഗവേഷണം നടത്തുന്നതിലേക്ക് തങ്ങളെ നയിച്ചതായി ഗ്രന്ഥകാരൻ പറയുന്നു. സർ സി ശങ്കരൻ നായരുടെ ആത്മകഥ അദ്ദേഹത്തിന്റെ ജാമാതാക്കളായ കെ.പി.സ്. മേനോൻ, സർ സി മാധവൻ നായർ എന്നിവർ രചിച്ച പുസ്‌തകങ്ങൾ പോലെ ഉള്ള സ്ത്രോതസ്സിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. വിസ്‌റോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജിവെച്ചു അദ്ദേഹം തുടക്കം കുറിക്കുന്നതും, അദ്ദേഹത്തിനെതിരെ പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയിരുന്ന സർ മൈക്കിൾ ഓ ടയർ നൽകിയ അപകീർത്തി കേസിലേക്ക് നയിക്കുകയും ചെയ്ത സംഭവങ്ങൾ ഉൾപ്പടെ, ബ്രിട്ടീഷുകാർ പഞ്ചാബിൽ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും അവരെ ലോകമെമ്പാടും വെളിച്ചത്തുകൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പ്രധാന പങ്കിനെക്കുറിച്ചു വായനക്കരെ അറിയിക്കുന്നതിനുമാണ് ഈ കൃതി രചിക്കപ്പെട്ടത്.
ഈ പുസ്തകം വായിക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ..
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ..