‘ മീനേ മീന്‍മണമേ ‘ – ആർ. ആതിരയുടെ കവിതാസമാഹാരം
‘ മീനേ മീന്‍മണമേ ‘ എന്ന് തന്റെ കവിതാ സമാഹാരത്തിന് കവയിത്രി ആതിര.ആർ പേരിടുന്നതില്‍നിന്നു തന്നെ വ്യക്തമാക്കപ്പെടുന്ന ഒന്നാണ് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ആതിര പുലര്‍ത്തുന്ന ധീരമായ ആത്മബന്ധം. ആർ ആതിരയുടെ ഈ കവിതാസമാഹാരം ഡി സി ബുക്ക്സ് ആണ് വിപണിയിൽ എത്തിക്കുന്നത്. പിന്നെയും പിന്നെയും വായിക്കാനുള്ള ക്ഷണം ഈ കവിതകളിലെല്ലാമുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരോട്, തോറ്റുപോയവരോട് ചേര്‍ന്നു നില്‍ക്കാനുള്ള വെമ്പലാണ് ഈ കവിതകളുടെ സാമൂഹികമൂല്യത്തിന് മുഖ്യമായും ആധാരമായിത്തീരുന്നത്.
അടിത്തട്ടിലെ മനുഷ്യാവസ്ഥകളുടെയും അനാഥത്വം അനുഭപ്പെടുന്ന ജീവിതങ്ങളുടെയും മിടിപ്പുകൾ അവ വ്യക്തമായി തന്നെ കേൾപ്പിക്കുന്നുണ്ട്. കവിതയെ വാഗ്‌ലീല മാത്രം ആക്കി മാറ്റുന്നവരുടെയും ക്ലേശിച്ചുള്ള ബിംബകല്പനകളുടെയും പദവിന്യാസങ്ങളിലൂടെയും കവിതയ്ക്കു ആർജ്ജവവും നൂതനത്വവും താങ്കളെഴുതുന്ന ഓരോ കവിതയിലും അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നവരുടെയും വഴിയിലൂടെയാണ് ഈ കവയിത്രി സഞ്ചരിക്കുന്നത്. ആതിരയുടെ ‘ അതെ കടൽ ‘ എന്ന കവിതയിലെ ‘ കിഴക്ക് ഇരുട്ടിനു വെള്ള പുതച്ചു തുടങ്ങുമ്പോൾ ‘ എന്ന വരി മാത്രം മതി അവരുടെ കവിതകളിലെ ബിംബ കല്പ്പനയുടെ മൗലികതയും സ്വാഭാവികതയുടെ സൗന്ദര്യവും ബോധ്യപ്പെടുത്താൻ. ലോകത്തിലെ എല്ലാവരും അനുഭവിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അനുഭവിക്കുമ്പോളും ആത്മാവിന്റെ അടിക്കിതട്ടിൽ മറ്റെല്ലാവരോടും പ്രതേയ്കിച്ച് തോറ്റുപോയവരോട് ചേർന്ന് നിൽക്കാനുള്ള വെമ്പലാണ് ഈ കവിതകളുടെ സാമൂഹ്യമൂല്യത്തിന് മുഖ്യമായും ആധാരമായി തീരുന്നത്.
നിങ്ങളുടെ കോപ്പി ഇപ്പോൾ തന്നെ സ്വന്തമാക്കൂ..
കൂടുതൽ പുസ്തകങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ..