DCBOOKS
Malayalam News Literature Website

‘ സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ ‘ – നൂറ വരിക്കോടന്റെ കവിതാസമാഹാരം

നൂറ വരിക്കോടന്റെ കവിതാസമാഹാരമായ ‘ സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ ‘ ഡി സി ബുക്ക്സ്  വായനക്കാരിലേക്കെത്തിക്കുകയാണ്. അത്രമേൽ നീലക്കണ്ണുള്ളവൾ, പരകായ പ്രവേശം, ഒറ്റുവെളിച്ചം, കാക്കപ്പുള്ളികൾ, മായുന്ന വിധം,ബോധി, ആദ്യമഴ, ഒരു പച്ചില, പ്രണയമരണങ്ങൾ, അവകാശികൾ,ഒരുത്തി തുടങ്ങിയ 40 കവിതകളുടെ സമാഹാരം. മുഖ്യധാരാസാഹിത്യചരിത്രം പൊതുവെ ആൺകോയ്മയുടേതാണെങ്കിലും ദക്ഷിണേന്ത്യൻ കവിതയുടെ കവിതയുടെ ലഭ്യമായ ചരിത്രത്തിൽ തേരീ ഗാഥാകാലം മുതൽ ഉത്തരാധുനിക സ്ത്രൈണാവിഷ്കാരങ്ങൾ വരെയെത്തുന്ന മൗലികമായൊരു പെൺലോകത്തുടർച്ചയുണ്ട്. നൂറ വരിക്കോടന്റെ കവിതകളും ചൈതന്യഭരിതമായ ഈ ഭാവുകത്വപരിസരം പങ്കിടുന്നു.

സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ | SAHRUDAYAVALLIYILE MUNTHIRIPPAZHANGAL

ആണ്മ കയ്യടക്കിവെച്ചിരിക്കുന്ന സ്വാത്യന്ത്ര്യങ്ങളൊക്കെയും തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കാനും ആണധികാര സാമൂഹിക നിർമ്മിതികൾക്ക്‌ മിക്കപ്പോഴും അന്യമായിരുന്ന ചില സവിശേഷ സ്വാച്ഛന്ദ്യങ്ങൾ  ‘സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ’ എന്ന കവിതാസമാഹാരത്തിൽ ആവിഷ്കരിക്കാൻ നൂറയ്ക്ക് ആയിട്ടുണ്ട്.

മാത്രം അല്ല ഒരുമ്പെട്ട പെൺവഴിയിലെ തൻവഴി തിരയുന്ന ഒരു വാങ്മയചാരിയെ നൂറയുടെ മൊഴിയിലുടെനീളം കാണാം. ” കനവിന്റെ കൊമ്പിലൊരുവവ്വാലായി ഒറ്റയ്ക്ക് തൂങ്ങിനിൽക്കാൻ ” കൊതിക്കുന്നവളോ (കനവറിവ്) , “കുഴപ്പിക്കുന്ന ചിരിയോടെ കാണികൾക്കിടയിലേക്ക് തൂവാലയായി ആകാശത്തെ വീശുന്ന ” വളോ (ഒറ്റയ്ക്ക് നടക്കുന്നവർ) ആയ സ്വപ്നജീവി മുതൽ സാധാരണക്കാരി (ഒരുത്തി) വരെ ആ അനുഭവലോകത്തിന്റെ ഭാഗമാണ്. മനുഷ്യശരീരതയെ മറികടന്നു ജൈവലോകം സ്വയം ആവിഷ്കരിക്കുന്ന രതി സ്വപ്നം എന്ന തന്നെ തോന്നും, നൂറയുടെ ചില വരികൾ. ലൈംഗിക രതി വ്യംഗ്യമോ വാച്യമോ വിമർശനാത്മകമോ ആയ ഉള്ളടക്കമായി വരുന്ന ഏതാണ് കവിതകൾക്കൂടി ഈ പുസ്തകത്തിലുണ്ട്.

നിങ്ങളുടെ കോപ്പി ഇപ്പോൾ തന്നെ സ്വന്തമാക്കൂ..

കൂടുതൽ പുസ്തകങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ..

Leave A Reply