സാഹിറ കുറ്റിപ്പുറത്തിന്റെ കവിതാസമാഹാരം ‘ പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച ‘
സാഹിറ കുറ്റിപ്പുറത്തിന്റെ കവിതാസമാഹാരം ‘ പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച ‘ ഡി.സി ബുക്ക്സ് വായനക്കറിലേക്കെത്തിക്കുന്നു. “ലൈംഗികതയും വിചിത്ര പ്രണയവും കവിതയിലെ സ്കീസോഫ്രിനിക് മാനസികലോകവും അതിന്റെ സ്ഫോടനാത്മകമായ, ധീരമായ പുതിയതരം ആവിഷ്കാരങ്ങളും സാഹിറയെ ഏറെ പ്രസക്തയാക്കുന്നു. വളരെ ധീരയായ ഒരു കവിയാണ് സാഹിറ. കർത്തൃത്വം ആർജ്ജിച്ച് മാറുന്ന സ്ത്രീയെ അരേഖീയമായി അടയാളപ്പെടുത്തുന്നു.
അതിനാൽ പെൺ പ്രതിരോധത്തിന്റെ മറ്റൊരു ലോകമായി സാഹിറയുടെ കവിതകളെ കാണുന്നു. അവതാരിക: എസ്. ജോസഫ് നിങ്ങൾ നിങ്ങളെ കണ്ടിട്ടുണ്ടോ? വഴി ഒരു പ്രത്യയശാസ്ത്രമാണ്, എന്റെ ഇരുണ്ട ഭൂഖണ്ഡങ്ങൾ, പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച, മുല, തിരസ്കാരം, അവശേഷിപ്പ്, മുദ്ര, നന്ത്യാർവട്ടം പോലെ തുടങ്ങി 53 കവിതകൾ അടങ്ങുന്ന കവിതാസമാഹാരം ആണ് ‘പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച’.
പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച’ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഡിസി ബുക്സിൽ നിന്നും കൂടുതൽ വായിയ്ക്കുവാനായി ക്ലിക്ക് ചെയ്യൂ..