ഡോ. പി. മുഹമ്മദലി ഗള്‍ഫാറിന്റെ ജീവിതത്തിലെ ഏടുകളെ കോർത്തിണക്കി ഡോ. എൻ. എം. ഷറഫുദ്ദിൻ രചിച്ച ജീവിതസ്മരണ ‘ ദി പയനീർ ‘
ഡോ.എൻ. എം. ഷറഫുദ്ദിൻ രചിച്ച ‘ദി പയനീർ‘ എന്ന പുസ്തകം ഡിസി ബുക്ക്സ് വിപണിയിൽ എത്തിക്കുന്നു. തന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും അഭ്യുദയകാംക്ഷിയും ആയ ഡോ. പി. മുഹമ്മദലി ഗൾഫാറിന്റെ വ്യവസായ വാണിജ്യ സാമൂഹ്യ രംഗങ്ങളിലെ ചില പ്രധാന സംഭവങ്ങൾ കോർത്തിണക്കി പ്രതിപാദിച്ചിരിയ്ക്കുകയാണ് ദി പയനീർ എന്ന ജീവിതസ്മരണയിൽ. ഈ പുസ്തകത്തിലെ പ്രതിപാദ്യങ്ങളിലൂടെ നമുക്ക് ഈ നാടിനെപ്പറ്റിയുള്ള നല്ല ഒരു എത്തിനോട്ടം സാധ്യമാകുന്നു. നാം ഇത് വരെ കാത്തിരുന്ന ഡോ. പി. മുഹമ്മദലിയുടെ ജീവിതത്തെപ്പറ്റിയുള്ള ചുരുളുകൾ അനാവൃതമാകുന്ന ഒരു വേള കൂടി ആണ് ഇത്.
കഠിന പ്രയത്‌നവും ആത്‌മവിശ്വാസവും കൃത്യമായ ലക്ഷ്യബോധവും വിജയത്തിലേക്കും പ്രശസ്തിയിലേക്കും കൈപിടിച്ചുയർത്തിയ സംരംഭങ്ങൾ എന്നിവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആത്യന്തികമായി സമൂഹത്തിന്റെ നന്മയും, സമാധാനവും, സന്തോഷവും ലക്ഷ്യമിട്ട് തുടങ്ങിയ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ നിരവധി സംഭാവനകളും കാണാം. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ ഈ ജീവിതത്തിൽ നേടാനാവാത്തതായി ഒന്നുമില്ല എന്നതാണ്. ഈ സന്ദേശം പൂർണമായി ഉൾക്കൊള്ളാനും ധീരതയോടുള്ള കാൽവെയ്പ്പുകൾ വെക്കുവാനും യുവതലമുറയ്ക്കും മുതിർന്നവർക്കും ഒരുപോലെ ഡോ.എൻ. എം. ഷറഫുദ്ദിൻ രചിച്ച ‘ ദി പയനീർ ‘ എന്ന ഈ പുസ്തകം പ്രചോദനം ആകും എന്നതിന് സംശയം ഇല്ല.