സുൾഫിയുടെ നോവൽ ‘ പല ജന്മങ്ങളിൽ ഒരു ജീവിതം ‘
പല കഥാപാത്രങ്ങളെ ഉപകാരണങ്ങളാക്കി ഒരു നാടിൻറെ കഥ പറയുന്ന, ചൊല്ലിൽ ചേല് കാണാൻ കഴിവുള്ള സുൾഫിയുടെ ഏറ്റവും പുതിയ നോവൽ ‘ പല ജന്മങ്ങളിൽ ഒരു ജീവിതം ‘ ഡിസി ബുക്ക്സ് വിപണിയിൽ എത്തിച്ചിരിക്കുന്നു. കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും മുഖ്യകഥാപാത്രം താനൂർ എന്ന ആവാസദേശമാണ്. നാട് മനുഷ്യ സ്വഭാവത്തെ രൂപപ്പെടുത്തുന്നുവോ അതോ മറിച്ചാണോ എന്ന ചോദ്യത്തിന് ദേശഭാഷാ ആഖ്യാനങ്ങൾ എന്ന വർഗ്ഗത്തിൽപ്പെട്ട കൃതികളിൽ പൊതുവെ രണ്ടാമത്തെ കാഴ്ചപ്പാടാണ് പ്രകടമാകാറുള്ളതെങ്കിലും സത്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ് എന്ന കഥ സുൾഫി നമുക്ക് ‘ പല ജന്മങ്ങളിൽ ഒരു ജീവിതം ‘ എന്ന നോവലിലൂടെ കാണിച്ചുതരുന്നു.
മരം മണ്ണിനെ അല്ല എന്നാൽ മണ്ണ് മരത്തെയാണ് രൂപപ്പെടുത്തുന്നത് എന്നും ഇതിൽ പറയുന്നു. ചരിത്രനിർമ്മിതികളിൽ നാം മനുഷ്യന് നൽകുന്ന അമിത പ്രാമുഖ്യം ആണ് ഇതിനു കാരണം എന്ന് സുൾഫി വ്യക്തമാക്കുന്നു. കറിയുടെ കഷണത്തിലാണോ വെള്ളത്തിലാണോ രുചി എന്ന തർക്കിച്ചിട്ട് കാര്യമില്ല. രുചി ആസ്വദിച്ച് സംതൃപ്തരാവുകയാണ് പ്രധാനപ്പെട്ട കാര്യം. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകൾ തേടിച്ചെല്ലുകയാണ് സുൾഫി. ദേശഭാഷാ വായനക്കാരിൽ അല്പം ബുദ്ധിമുട്ട് ആയേക്കാം എന്നതിലും ഉപരി അതിനെയും മറികടന്ന് ഈ നോവലിനു ആസ്വാദനക്ഷമതയുണ്ട്.
‘പല ജന്മങ്ങളിൽ ഒരു ജീവിതം ‘ വായിക്കൂ ഡി സി ബുക്സിനോടൊപ്പം.
ഡിസി ബുക്ക്സ് സ്റ്റോർ ഇത് ഉള്ള കൂടുതൽ കൃതികൾക്കായി ..