ഡോ. ടി .ടി. ശ്രീകുമാറിന്റെ പുതിയ പഠനം ‘പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം ‘
ഡോ. ടി. ടി. ശ്രീകുമാർ ന്റെ പുതിയ പഠനം ‘പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം‘ ഡിസി ബുക്സിലൂടെ വായനക്കാരിലേക്കെത്തുന്നു. ഈ പുസ്തകത്തിലെ ലേഖനങ്ങൾ, സമീപകാല രചനകൾ എന്നത് കൂടാതെ ‘ടി.ടി. ശ്രീകുമാർ‘ തന്റെ മുൻ പുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള സൈദ്ധാന്തിക രാഷ്ട്രീയവിഷയങ്ങളുടെ തുടർച്ച എന്ന നിലയിലും കാണാൻ കഴിയുന്ന പഠനങ്ങൾ ആണ്. അന്വേഷണങ്ങൾ എവിടെയെങ്കിലും അവസാനിപ്പിക്കുകയല്ല, നിരന്തരമായി മുന്നോട് കൊണ്ട് പോവുക എന്നതാണ് പ്രധാനം എന്ന് രചയിതാവ് പറയുന്നു. ചിന്തയുടെ നവീകരണം സാദ്ധ്യമാവാത്ത കെട്ടുപാടുകളിൽ കുടുങ്ങിപ്പോവുക എന്നത് സാംസ്‌കാരിക – രാഷ്ട്രീയ വിമർശനത്തിന്റെ പാതയിൽ അഭികാമ്യമല്ലാത്ത സമീപനം ആണ് എന്നും പ്രതിപാദിക്കുന്നു .
ലോകചിന്തകൾ മാറുമ്പോൾ പുതിയ ചിന്തകളും ബോധ്യങ്ങളും സൃഷ്ടിക്കപ്പെടും. നിരന്തരം ഉണ്ടാകുന്ന ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംവേദനവ്യതിയാനങ്ങളുടെ വർത്തമാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ‘ പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം ‘ .
‘ പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം ‘ എന്നത് അധികാരം, സ്വത്വം, പ്രതിരോധം ,എന്നിവയുമായി ബന്ധപെട്ടുനിൽക്കുന്ന സങ്കീർണമായ വിചാര മാതൃക ആണ്. സാമൂഹിക-രാഷ്ട്രീയ മേഖലകളെ നവ സൈദ്ധാന്തിക പരിസരത്തുനിന്ന് അവതരിപ്പിക്കുന്ന ഈ പുസ്തകം സാമൂഹികചിന്തയിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു .
ഇപ്പോൾ തന്നെ സ്വന്തമാക്കൂ ‘പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം’
ഡിസി ബുക്സിനോടൊപ്പം കൂടുതൽ വായിക്കൂ ..