വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന യുവ മനസ്സുകളുടെ സംഘർഷങ്ങൾ, സതീഷ് ചപ്പരികെയുടെ നോവൽ ‘ ഘാന്ദ്രുക് ‘
സതീഷ് ചപ്പരികെ രചിച്ച് സുധാകരൻ രാമന്തളി വിവർത്തനം ചെയ്ത ‘ ഘാന്ദ്രുക് ‘ എന്ന നോവൽ ഡിസി ബുക്സ് ലൂടെ വായനക്കാരിലേക്ക് എത്തുകയാണ്. മാറി വരുന്ന മൂല്യസങ്കല്പങ്ങളും ദേശകാലപരികല്പനകളും മനുഷ്യജീവിതത്തിന്റെ സ്വരൂപത്തെത്തന്നെ പരിവർത്തനവിധേയമാക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ കൃത്രിമബുദ്ധി ആക്രമിക്കുന്ന കാലം ആണ് ഇത്. ഇങ്ങനെ ഒരു കാലത്ത് വിജയകരമായ ജീവിതം എന്നതിന്റെ അർത്ഥവും ആകെ മാറിയിരിക്കുന്നു .
വിജയകരമായ ജീവിതം അന്വേഷിച്ചു പുറപ്പെടുന്ന ഇക്കാലത്തെ യുവ മനസ്സുകളിലെ വൈരുധ്യവും സംഘർഷവും സംത്രാസും മുമ്പത്തേതിൽ നിന്ന് വ്യത്യസ്തവും രൂക്ഷവും ആകുന്നു. ഇത്തരത്തിലുള്ള ഒരു ഭിന്ന മനസ്സ് ‘ തന്റെ ഉള്ളിൽ ഉള്ളത് തന്നെ തിരയുന്ന ‘ കഠിനയത്നം ആണ് ‘ ഘാന്ദ്രുക് ‘ എന്ന നോവൽ. വിജയകരമായ ഒരു ജീവിതം അന്വേഷിക്കുന്ന യാത്രയിൽ ഒരാൾ കടന്നുപോകുന്ന പ്രതിസന്ധിഘട്ടങ്ങളും അവയെ എങ്ങനെ തരണം ചെയ്തുകൊണ്ട് മുന്നേറണം എന്നിവയെല്ലാം ആഴത്തിൽ അന്വേഷിക്കുന്ന നോവൽ ആണ് ഇത്. ചൈതന്യദായകമായ ഈ പ്രയാണത്തിൽ സതീഷ് ചപ്പരികെ വായനക്കാരെ സൂക്ഷ്മമായും ഊഷ്മളമായും കൈ പിടിച്ച് ഒപ്പം കൊണ്ട് പോകുന്നു എന്നതാണ് ഈ കൃതിയുടെ വൈശിഷ്ട്യം.
ഇപ്പോൾ തന്നെ ‘ ഘാന്ദ്രുക് ‘ സ്വന്തമാക്കൂ…
ഡിസി ബുക്സിനോടൊപ്പം കൂടുതൽ വായിക്കൂ ..