DCBOOKS
Malayalam News Literature Website

അരനൂറ്റാണ്ടിലേറെക്കാലം ബി.ർ.പി ഭാസ്കർ വിവിധ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചും ഇടപെട്ടും എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ ബി.ർ.പി. യുടെ ലേഖനങ്ങൾ ‘

സംഭവങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടെഴുതിയ  ബി.ർ.പി. യുടെ ലേഖനങ്ങൾ ആധുനിക കേരളത്തിന്റെ ചരിത്രം കൂടി ആണ്  മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ആർ.കെ ബാബുരാജ് ആണ് ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സമാഹരണവും വർഗീകരണവും നിർവഹിച്ചിരിക്കുന്നത്.

ബി.ർ.പി. യുടെ ലേഖനങ്ങൾ | b.r.p yude lekhanangal

1966 ഫെബ്രുവരി 20 – ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കേരളം സർവകലാശാലയും ശാസ്ത്രീയ ഗവേഷണവും’ 2023 മുതൽ വരെ ഉള്ള രചനകളെ കാലാനുക്രമത്തിൽ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നവോത്‌ഥാനവും പിൻനടത്തവും, സാമൂഹ്യവീക്ഷണം , രാഷ്ട്രീയനിരീക്ഷണങ്ങൾ, മനുഷ്യാവകാശം നീതി, ജനകീയ സമരങ്ങളുടെ പാത, ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള കുറിപ്പുകൾ, ഹിന്ദുത്വ, ചരിത്ര വായന മാധ്യമ നൈനികത, ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ, എന്നിങ്ങനെ പത്തു ഭാഗങ്ങളായി തിരിച്ചാണ് ലേഖനങ്ങൾ ചേർത്തിരിക്കുന്നത് ആവർത്തന സ്വഭാവമുള്ള ലേഖനങ്ങൾ ഒഴിവാക്കി. അവസാന ഭാഗമായ ‘ഒരു നല്ല കല ഘട്ടത്തിന്റെ ഓർമ്മകൾ’ ബി.ർ.പി. ഭാസ്കർ പല കാലഘട്ടങ്ങളിൽ എഴുതിയ വ്യക്തിപരമായ അനുഭവങ്ങളുടെയും വ്യക്തിഓർമകളുടെയും ക്രോഡീകരണം ആണ്. അതിൽ ചിലത് മുഖ്യധാരയ്ക്കു പുറത്തുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നതാണ്. ചിലത് അദ്ദേഹം ഫേസ്ബുക്കിലും ബ്ലോഗിലുമെഴുതിയ കുറിപ്പുകളുമാണ്. ആ അധ്യായത്തിൽ മാത്രം വായനക്കാരുടെ സൗകര്യം മുൻനിർത്തി കാലക്രമം പാലിച്ചിട്ടില്ല. വായിക്കൂ ഡി സി ബുക്സിനോടൊപ്പം.

ഇപ്പോൾ തന്നെ വായനക്കാർക്ക് സ്വന്തമാക്കാം ബി.ആർ.പി യുടെ ലേഖനങ്ങൾ

 

Comments are closed.