ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും നിരവധി സംഭാവനകള്‍ നല്കിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സര് ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി ബോസ്. റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
പശ്ചിമ ബംഗാളിലെ ബിക്രാംപൂരില് 1858 നവംബര്‍ 30-നാണ് ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. 1879-ല്‍ കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും ബി.എസ്.സി ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടില്‍ എത്തി വൈദ്യശാസ്ത്രം പഠിച്ചുതുടങ്ങി. തുടര്‍ന്നു കേംബ്രിഡ്ജില്‍ പഠനം നടത്തി.
കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായിരുന്നു ജെ.സി ബോസ്. 1916-ല്‍ ‘സര്’ സ്ഥാനം ലഭിച്ച ബോസ് 1920-ല്‍ റോയല്‍ സൊസൈറ്റിയില്‍ ഗവേഷകനായി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളര്‍ച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിന്റെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ‘ക്രെസ്കോഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. 1937 നവംബര്‍ 23-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.