ബെന്യാമിന്റെ ‘ആടുജീവിതം‘ ഏപ്രില്‍ പത്തിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. പൃഥ്വിരാജിനെ നായകനാക്കി സംവിധായകന് ബ്ലെസ്സിയാണ് ചലച്ചിത്രം ഒരുക്കുന്നത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.
ജോര്‍ദാനിലെയും അള്‍ജീരിയയിലെയും നിരവധി ഷെഡ്യൂളുകളിലൂടെ 2018 ല്‍ കേരളത്തില്‍ നിര്‍മ്മാണം ആരംഭിച്ച സിനിമയാണിത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
Comments are closed.