ഏകാന്തതയില്‍
ശാന്തമായ തോണിയില്‍
വൈകുന്നേരം
ചൂണ്ടയിടുന്ന ഞാന്‍
മീനിനെക്കുറിച്ചും
കലങ്ങിയ ജലത്തെ കുറിച്ചും
ആലോചിച്ചു
മീനുകള്‍ അപ്പോള്‍
തീറ്റയെ കുറിച്ചും
മുമ്പെത്താനുള്ള
വേഗത്തെ കുറിച്ചും
മുകളില്‍ കാണുന്ന
ചില മിന്നലുകളെ കുറിച്ചും
ആലോചിച്ചു
തോണി
തിരിച്ചുള്ള യാത്രയെകുറിച്ചും
വെള്ളത്തിലെ
തണുപ്പിനെ കുറിച്ചും
കരയ്ക്കു കേറി
രാത്രിമുഴുവന്‍ ഇനി
ഒറ്റയ്ക്കു കിടക്കുന്നതിനെകുറിച്ചും
ആലോചിച്ചു…
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.