ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്സ് ‘ഉണ്ടോണം ഉടുത്തോണം വായിച്ചോണം ’ ഓണാഘോഷങ്ങളുടെ ഭാഗമായി ഇതാ ഇഷ്ടപുസ്തകം സൗജന്യമായി നേടാന്‍ വായനക്കാർക്ക് ഒരു സുവര്‍ണ്ണാവസരം. ആഗസ്റ്റ് 17, ചിങ്ങം ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെ ഡി സി/കറന്റ് പുസ്തകശാലകളിൽ നിന്നും പുസ്തകം വാങ്ങുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഡി സി ബുക്സ് ഓണസമ്മാനമായി നൽകുന്നു.
നിങ്ങള്‍ ചെയ്യേണ്ടത്
- ഡി സി/കറന്റ് പുസ്തകശാലകളിൽ നിന്നും പുസ്തകം വാങ്ങിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന പ്രത്യേക ഷീറ്റിൽ ഇഷ്ടമുള്ള ഒരു പുസ്തകത്തിന്റെ പേര് (മലയാളം / ഇംഗ്ലീഷ്) എഴുതുക
- നിങ്ങളുടെ പൂർണ്ണമായ പേരും ഫോൺ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം
- ഷീറ്റിലെ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് ബുക്ക്സ്റ്റോറിൽ ഏൽപ്പിക്കുക
- തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് നിങ്ങൾ എഴുതിനൽകിയ വിഷ് ലിസ്റ്റിലെ പുസ്തകം ഡി സി ബുക്സ് ഓണസമ്മാനമായി നൽകുന്നു
- ആഗസ്റ്റ് 17, ചിങ്ങം ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെയാകും ഇതിനുള്ള അവസരം
വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്സിനൊപ്പം
എല്ലാ വായനക്കാർക്കും ഡി സി ബുക്സിന്റെ പൊന്നോണാശംസകൾ
Comments are closed.