
‘സദസ്സ്’ കമല സുരയ്യ സ്മൃതിയും നോവല്‍ ചര്‍ച്ചയും 2023 മെയ് 27ന് വൈകുന്നേരം 5 മണിക്ക് സാഹിത്യ അക്കാദമി
വൈലോപ്പിളി ഹാളില്‍ നടക്കും. ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ കവിത ബാലകൃഷ്ണന് സ്മൃതി പ്രഭാഷണം നടത്തും. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച റിഹാന് റാഷിദിന്റെ ‘യുദ്ധാനന്തരം‘ എന്ന പുസ്തകത്തെക്കുറിച്ച് വേദിയില്‍ ചര്‍ച്ച നടക്കും.
സദസ്സ് പ്രസിഡന്റ് പ്രൊഫ.പി എന്‍ പ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജെ ആര് പ്രസാദ്, സി പി സുരേന്ദ്രന്, റിഹാന് റാഷിദ് എന്നിവര്‍ പങ്കെടുക്കും.
Comments are closed.