
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിത കവർച്ചിത്രത്തോടെ ഡി സി ബുക്സ് പുറത്തിറക്കുന്ന ‘ChatGPT യും നിർമ്മിത ബുദ്ധിയും’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.
നിങ്ങളൊരു വിദ്യാര്‍ത്ഥിയോ, ഡെവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ChatGPT-യുടെ ശക്തമായ
സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങള്‍ക്ക് പകർന്നു നൽകുന്ന ഒരു പുസ്തകമാണ് ‘ChatGPT യും നിർമ്മിത ബുദ്ധിയും’. വ്യക്തിഗത ഗവേഷകയായ ട്രിഷാ ജോയിസാണ് പുസ്തകത്തിന്റെ രചയിതാവ്. ChatGPT-യുടെ സങ്കീര്‍ണതകള്‍ അറിയുവാനും ഭാഷാ നിര്‍മ്മിതിയുടെ ലോകം മനസ്സിലാക്കുവാനുമുള്ള ഈ വായനാ യാത്രയുടെ കൂടെ നിങ്ങള്‍ക്കും കൂടാം.
ChatGPT പോലെയുള്ള ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് മികച്ച ധാരണ നല്‍കിക്കൊണ്ട് വിവിധ സാഹചര്യങ്ങളില്‍ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാര്‍ത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.
ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഒരു അടിസ്ഥാന ഗ്രന്ഥമായി ഈ പുസ്തകം പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല, AI സിസ്റ്റം ആന്തരികമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ലളിതമായി വിശദീകരിക്കുകയും ചെയ്യും. ചെറുതെങ്കിലും സമഗ്രമായ ഈ പുസ്തകം ലോകത്തിന്റെ ഭാവിയെയും നമ്മുടെ ദൈനംദിന ജീവിതത്തെയും മാറ്റിമറിയ്ക്കുവാൻ പ്രാപ്തമായ ഒരു സാങ്കേതികവിദ്യയിലേക്ക് വാതില്‍ തുറക്കുന്നു.
Comments are closed.