
സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പ്രശസ്ത ചിത്രകാരി അശ്വതി ബൈജുവിന്റെ ഏകാംഗ ചിത്ര പ്രദര്‍ശനം നവംബര്‍ 23 വരെ. ‘മോണോക്കിള്‍ : ബേസ്ഡ് ഓണ്‍ എ ഫിക്ഷന്‍’ എന്ന പേരില്‍ എറണാകുളം കേരള ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്ററില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം കാണാൻ നിരവധി ആളുകളാണ് ദിവസംതോറും എത്തുന്നത്. പ്രവേശനം സൗജന്യമാണ്.



ലളിതകലാ അക്കാദമി സ്റ്റുഡന്റ് സ്കോളർഷിപ്പും, കേരള സർക്കാറി ഡയമണ്ട് ജൂബിലി ഫെലോഷിപ്പും നേടിയ ചിത്രകാരിയാണ് അശ്വതി. ഐ.എഫ്.എ വിദ്യാർഥിയായിരിക്കെ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് എക്സലന്റ് സ്റ്റുഡന്റായും അശ്വതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചി മുസ്രിസ് ബിനാലെ, ലളിതകലാ അക്കാദമി സ്റ്റേറ്റ് എക്സിബിഷൻ തുടങ്ങി നിരവധി ഗ്രൂപ്, സോളോ എക്സിബിഷനുകളിൽ ഭാഗമായിട്ടുണ്ട്.
2010-ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.