ഷാര്‍ജയിലെ പ്രവാസികള്‍ക്ക് പുസ്തകം വസന്തം ഒരുക്കാന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (02 നവംബര്‍ 2022) തിരിതെളിയും. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയുടെ ഈ വർഷത്തെ പ്രമേയം. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. മലയാളത്തിൽ നിന്നും ഡി സി ബുക്സ് (Hall No: 07, Stand No 18 – ZB) ഉൾപ്പെടെയുള്ള പ്രസാധകർ മേളയുടെ ഭാഗമാകും.
കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, നാടകം, സംഗീത പരിപാടി തുടങ്ങി നിരവധി പരിപാടികൾ 12 ദിവസത്തെ മേളയിൽ അരങ്ങേറും.
Comments are closed.