DCBOOKS
Malayalam News Literature Website

വി.എസ്. : വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

ഭരണതലത്തിലും സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലും വി. എസ്. അച്യുതാനന്ദൻ നടത്തിയ ഇടപെടലുകളും എടുത്ത നിലപാടുകളും കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുന്നവയല്ല. പുരോഗമനപ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും നിത്യസാന്നിധ്യമായിരുന്ന വി. എസ്. 1940 മുതൽ ഇടതുപക്ഷത്തിന്റെ സഹയാത്രികനായി. സ്വാതന്ത്ര്യ സമരത്തിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ധീരമായ നിലപാടുകളുടെ പേരിൽ അദ്ദേഹം ഏറ്റവും കൂടുതൽ ജനസമ്മതി നേടിയ നേതാവായി മാറി.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഒരു സഖാവിന്റെ ജീവിതകർമ്മമെന്നു വീണ്ടും ഉറപ്പിച്ചു പറയുകയാണ് വി.സ് ഇവിടെ. വി.എസ്. ഭരണതലത്തിലും സാമൂഹ്യരാഷ്ട്രീയമണ്ഡലങ്ങളിലും നടത്തിയ ഇടപെടലുകളും, എടുത്ത നിലപടുകളും വ്യക്‌തമാക്കുന്ന ലേഖനങ്ങൾ ആണ് ‘ സമരത്തിന് ഇടവേളകളില്ല‘. നിരന്തര സമരമാണ് തന്റെ ജീവിതലക്ഷ്യമെന്നും അധികാരം വഹിക്കുമ്പോഴും അത് തുടരുമെന്നും ഉറച്ച ശബ്ദത്തിൽ പറയുകയാണ് വി.സ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ടവരോടുള്ള സഹഭാവം, വിട്ടുവീഴ്ചകളില്ലാത്ത നീതിബോധം എന്നിങ്ങനെ കേരളസമൂഹം കാംക്ഷിച്ച ഗുണങ്ങൾ തന്റെ ജീവിതചര്യയാണെന്നു ഈ കൃതിയിലൂടെ വി.സ് പ്രഖ്യാപിക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയിലും അതിനേക്കാളുപരി ഉത്തരവാദിത്വപ്പെട്ട ഒരു പൊതു പൊതുപ്രവർത്തകൻ എന്ന നിലയിലും സജീവമായി പൊതുപ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്ന ആളായിരുന്നു വി.എസ്. വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകം ആണ് ‘ഇടപെടലുകൾക്ക് അവസാനമില്ല ‘ എന്നത്.  ‘സമരത്തിന് ഇടവേളകളില്ല ‘ എന്ന കൃതിയിലൂടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾകൃതിയിലൂടെ അദ്ദേഹത്തിന്റെ നിലപാടുകൾ മുമ്പുതന്നെ ശ്രദ്ധേയമായിരുന്നു.  ഈ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ വ്യക്തമാകുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഒരു സഖാവിന്റെ ജീവിതകർമമെന്നു വീണ്ടും ഉറപ്പിച്ചു പറയുകയാണ് വി.സ് ഇവിടെ.

 

 

Leave A Reply