പുതിയ നോവലിന്റെ സഞ്ചാരദിശകൾ- വി. വിജയകുമാർ എഴുതിയ ലേഖനങ്ങളുടെ സമാഹാരം
അധികാരത്തിന്റെ നൃശംസതകൾക്കെതിരെ വിപരീതസ്വപ്നങ്ങളെ സൃഷ്ടിക്കുകയും ന്യൂനപക്ഷാത്മകമായ സാഹിത്യത്തിൻറെ നിർമ്മാണത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സമകാല മലയാളനോവലിലെ ഏറ്റവും ഗാംഭീര്യമിയന്ന കൃതികളെ വികലനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാക്കുന്ന പുസ്തകം ആണ് ‘പുതിയ നോവലിന്റെ സഞ്ചാരദിശകൾ‘. വി. വിജയകുമാർ എഴുതിയ ഈ കൃതി ഡി സി ബുക്ക്സ് ആണ് വായനക്കാരിലേക്കെത്തിക്കുന്നത്.

അലാഹയുടെ പെണ്മക്കളുടെ കഥ പറഞ്ഞും രാമായണത്തിന് സാറയാനങ്ങൾ ചമച്ചും പെണ്ണെഴുത്തിന്റെയോ ലിംഗരാഷ്ട്രീയത്തിന്റെയോ പ്രശ്നഭൂമികകളിലേക്കും വിവേകങ്ങളിലേക്കും മലയാളഭാവനയെ നയിച്ച സാറ ജോമേഷ് ഇപ്പോൾ പെൺ ജീവിതത്തിന്റെ പൂർവകാലകഥകൾ തേടി ബൈബിൾ പഴയ നിയമത്തിലേക്ക് പോകുന്നു എന്ന് സാറയുടെ ബൈബിൾ എന്നതിൽ പറയുന്നു. എസ്. ഹരീഷ് എഴുതിയ മീശയെ പറ്റി അന്തർമുഖരുടെ സഞ്ചാരലോകങ്ങൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. മീശയുടെ സാമൂഹികവും ചരിത്രപരവുമായ മാനങ്ങളെ കുറിച്ച് എടുത്തു പറയേണ്ടി വരുമ്പോളും തുടക്കത്തിലുള്ള മൂന്നോ നാലോ അദ്ധ്യായങ്ങളിൽ അതിഗംഭീരമായ രചനാശൈലി പിന്നീടുള്ള ഭാഗങ്ങളിൽ ഇല്ലാതെ ആകുന്നതായും നോവൽ ഫോക്കസ് നഷ്ടപ്പെട്ട് ശിഥിലമാകുന്നതായും കാണാം എന്നും ഈ ലേഖനത്തിൽ പറയുന്നു.
ദൈവവിവരം കിട്ടുകയോ പിശാച് ബാധിക്കുകയോ ചെയ്ത ഏതോ നിമിഷങ്ങളിൽ ആയിരിക്കണം ചാവുനിലം എന്ന നോവൽ പി. എഫ് . മാത്യൂസ് എഴുതിയത് എന്ന് പാഴ്നിലത്തിലെ സങ്കീർത്തനങ്ങൾ എന്ന ലേഖനത്തിൽ പറയുന്നു. ഒരു മനുഷ്യൻ ഒറ്റയ്ക്ക് ഇരുന്നു എഴുതിയ പോലെ അല്ല എന്നും പരസ്പരം കലമ്പുന്ന കുറെ ഭ്രാന്താത്മാക്കൾ ഒരുമിച്ചുകൂടുമ്പോൾ ചമച്ചതു പോലെ ആണ് ഈ കൃതി എന്നും വി. വിജയകുമാർ ഈ ലേഖനത്തിൽ പറയുന്നു. ഒത്തിരി ഒത്തിരി കഥകൾ പറയാനുള്ള നിറഞ്ഞ മനസ്സോടെയാണ് കെ. എൻ. പ്രശാന്ത് മലയാള സാഹിത്യത്തിലേക്ക് വന്നത് എന്ന പറയുന്നു ഹിംസയും സൗന്ദര്യവും എന്ന ലേഖനത്തിലൂടെ രചയിതാവ് എഴുതിയിരിക്കുന്നു. ജ്ഞാനവും ദർശനവും സാറയുടെ ബൈബിൾ ഗൂഢലിപികളെഴുതിയ ധർമ്മവ്യഥകൾ, അന്തർമുഖരുടെ സഞ്ചാരലോകങ്ങൾ, പാഴ്നിലത്തിലെ പാപസങ്കീർത്തനങ്ങൾ എന്നിങ്ങനെ വിവിധ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ