എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം – എം മുകുന്ദൻ എഴുതിയ നോൺവെജ് പ്രണയകഥ.
‘എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം‘ എം മുകുന്ദൻ എഴുതിയ പ്രണയകഥ. ഡി സി ബുക്ക്സ് ആണ് ഈ നോവൽ വിപണിയിൽ എത്തിക്കുന്നത്.
പ്രണയിനിയെ തിന്നുമൊരു പ്രണയം ആണ് ഈ കഥയിൽ. ഒരാൾക്ക് ഒരു പെണ്ണിനെ എത്ര സ്നേഹിക്കാൻ ആകും? അതിനും അപ്പുറം അയാൾ അവളെ സ്നേഹിച്ചിരുന്നു. അവളോടുള്ള പ്രണയം തന്നെ ആണ് അയാളുടെ ജീവിതത്തിന്റെ വെളിച്ചം. തന്നോട് തീരെ താല്പര്യം ഇല്ലാതെ ഇരുന്ന അവളുടെ പ്രണയത്തിനായി കേണുനടക്കുന്ന കാമുകൻ. അവളുടെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്നായിരുന്നു.
അവളോടുള്ള ഭ്രാന്തമായ പ്രണയം ആണ് നോവലിന്റെ ഇതിവൃത്തം. അവളെ സ്വന്തമാക്കാൻ അയാൾ കടന്നു പോയ എല്ലാവിധ കഷ്ടപ്പാടുകളുടെയും സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും നൂറുദിവസമാണ് ഈ നോവൽ എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം.
‘പ്രണയം തുടരണം. ഒരിക്കലും തടസങ്ങളെ ഭയപ്പെടാതിരിക്കുക. പ്രണയം പുഴ പോലെ അതിന് മുമ്പോട്ടു പോകുവാനുള്ള വഴി സ്വയം കണ്ടെത്തുന്നു..
എം മുകുന്ദൻ എഴുതിയ നോൺവെജ് പ്രണയകഥ ‘എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം’.
💕നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു