DCBOOKS
Malayalam News Literature Website

ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് പുരസ്‌കാരം

yusaf-ali

ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലുലു ഗ്രൂപ്പ് തലവന്‍ എം.എ. യൂസഫലിയെ ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ്’ പുരസ്‌കാരം നല്‍കിയാദരിച്ചു. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് പുരസ്‌കാരം. പുരസ്‌കാരസമര്‍പ്പണത്തിന്റെ ഭാഗമായി എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ യൂസഫലി പങ്കെടുത്തു. ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ജോണ്‍ ക്രാബ് ട്രീ പ്രഭുവാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ബര്‍മിങ്ങാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടണ്‍, പാര്‍ലമെന്റ് അംഗം ഖാലിദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Comments are closed.