DCBOOKS
Malayalam News Literature Website

പി വി ഷാജികുമാറിനും പൃഥ്വിരാജിനും യൂത്ത് ഐക്കണ്‍ പുരസ്‌കാരം

youth-icon

യുവ എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ നടന്‍ പൃഥ്വിരാജ് എന്നിവര്‍ക്ക് കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്കാണ് യൂത്ത് ഐക്കണായി യുവ എഴുത്തുകാരന്‍ പി വി ഷാജികുമാറിനെ തിരഞ്ഞെടുത്തത്. കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രകടനത്തിനാണ് നടന്‍ പൃഥ്വിരാജ് തിരഞ്ഞെടുക്കപെട്ടത്.

വിവിധ മേഖലകളില്‍ കാഴ്ച്ചവെയ്ക്കുന്ന മികച്ച പ്രകടനങ്ങള്‍ക്കാണ് യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

കായികരംഗത്തെ മികച്ച പ്രകടനത്തിന് ഫുട്‌ബോള്‍ താരം സി.കെ വിനീതിന് അവാര്‍ഡിനര്‍ഹാനായി. സുസ്ഥിര കൃഷിരീതിയുടെ വക്താവായ രാജേഷ് കൃഷണന്‍ കാര്‍ഷികരംഗത്തെ യുവപ്രതിഭയായി. ബയോടെക്‌നോളജിയില്‍ ബിരുദവും ഇക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് രാജേഷ് കൃഷണന്‍ കാര്‍ഷികരംഗത്തിറങ്ങിയത്.

ബിസിനസ്/സംരംഭ മേഖലയിലെ ശ്രദ്ധേയമായ പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു വരുണ്‍ ചന്ദ്രന്‍ അര്‍ഹനായി. പ്രശസ്ത കമ്പനിയായ കോര്‍പറേറ്റ് 360യുടെ തലവനാണ് വരുണ്‍ ചന്ദ്രന്‍.

Comments are closed.