കാടിന്റെ വശ്യതയില്‍ പ്രിയ പുസ്തകങ്ങള്‍ക്കൊപ്പം ഒരു യാത്ര!

ആരും അത്രവേഗം വന്നെത്തിനോക്കാത്ത പുറംലോകവുമായി ബന്ധമില്ലാത്ത ഒരു കാട്ടില്‍ പ്രിയപ്പെട്ട പുസ്തകവുമായി അവധിക്കാലം ചിലവഴിക്കുക.  എത്ര മനോഹരമായ ഒരു അനുഭൂതിയാകുമത്! കാടിന്റെ വശ്യതയും വന്യതയും വേണ്ടുവോളം ആസ്വദിച്ച് പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര. എങ്കില്‍ ആ സ്വപ്‌നം ഇതാ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.