DCBOOKS
Malayalam News Literature Website

ലോകത്തിലെ ആദ്യ സ്മാര്‍ട് ട്രെയിന്‍ ചൈനയില്‍

പാളങ്ങളില്ലാത്ത ലോകത്തിലെ ആദ്യത്തെ ട്രെയിന്‍ ചൈന നിരത്തുകളിലൂടെ ഓടിത്തുടങ്ങി. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ചാണ് ട്രെയിന്‍ ഓടുന്നത്. ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കില്‍ റബ്ബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിന്‍ വൈദ്യുതി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

നഗരത്തിലെ വാഹനഗതാഗതം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ട്രെയിന്‍ പുറത്തിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ചൈന റെയില്‍ കോര്‍പ്പറേഷന്‍ 2013ല്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ച ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനന്‍ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ കോച്ചുകളുടെ എണ്ണം മൂന്നാണ്. ഇത് അഞ്ചായി ഉയര്‍ത്താനാണ് തീരുമാനം. ഇതോടെ ട്രെയിനില്‍ 300 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Comments are closed.