DCBOOKS
Malayalam News Literature Website

കാര്യവട്ടം കാമ്പസില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഒക്ടോബര്‍ 10 മുതല്‍ 12 വരെ

 

തിരുവനന്തപുരം കാര്യവട്ടം കേരള സര്‍വ്വകലാശാല മനശാസ്ത്ര വിഭാഗം ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മൂന്ന്ദിവസം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ബോട്ടണി ഹാളില്‍ നടക്കുന്ന പരിപാടികള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.സതീശന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച വിവിധ ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളി- വ്യക്തി സമൂഹം, മലയാളി- വ്യക്തി, കുടുംബം, സമൂഹം, എന്നിവിഷയങ്ങളിലാണ് സെമിനാറും സംവാദവും സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ദേശീയതയുടെ വ്യാപാരങ്ങള്‍, ഫാസിസത്തിന്റെ മനശ്ശാസ്ത്രം, മലയാളിമനസ്സ്- ഭൂതവും വര്‍ത്തമാനവും, മാധ്യമപ്രദീകങ്ങള്‍, മതവും നിരപേക്ഷതയും, തുടങ്ങിയവുയും സംസ്‌കാരം-വിവേചനം-മനസ്സ്. പാര്‍ശവത്ക്കപ്പെടുന്ന മനസ്സും ജീവിതവും, മനസ്സ്മത്തിലൂടെ ദൃശ്യവിനിമയത്തിലെ മലയാളി  മനസ്സ്, ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രതിരോധമണ്ണും എന്നിവയാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.

മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍, സാമൂഹിക ചിന്തകന്‍ ജെ രഘു, മനഃശാസ്ത്രവിദഗ്ദ്ധന്‍ ഡോ ജോര്‍ജ് മാത്യു, മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍ നായര്‍, ഇസ്ലാമിക പഠന വിഭാഗം പ്രൊഫ. ഡോ അഷറഫ് കടയ്ക്കല്‍, എഴുത്തുകാരി ഡോ രാധിക സി നായര്‍, ഡോ ജെ ദേവിക, ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ശീതള്‍ശാം, ഡോ എസ് കൃഷണന്‍, ചലച്ചിത്രനിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍, ബി ശ്രീജന്‍ എന്നിവരാണ് സെമിനാറുകള്‍ക്കും സംവാദചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുന്നത്.

Comments are closed.