DCBOOKS
Malayalam News Literature Website

ഹൃദയത്തെ സംരക്ഷിക്കാന്‍ ഹൃദയപൂര്‍വ്വം; ഇന്ന് ലോക ഹൃദയദിനം

world heart day 2020
world heart day 2020

“ലോകത്തിൽ ഏറ്റവും മനോഹര വസ്തുക്കൾ കാണാനോ തൊടാനോ കഴിയില്ല- അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയണം” ഹെലൻ കെല്ലർ 

കൊവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഹൃദ്രോഗം ബാധിച്ച ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ആഗോള തലത്തില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മനുഷ്യ ശരീരത്തില്‍ ഒരു സെക്കന്‍ഡ് പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്‌സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്‌സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവമാണ് ഹൃദയം. കഠിനാധ്വാനിയായ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍വരെ കാരണമാവാം.

ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്. കൂടാതെ, പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. കൂടാതെ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സമയാസമയങ്ങളില്‍ ഹൃദയ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്.

ആരോഗ്യം സംബന്ധിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.