DCBOOKS
Malayalam News Literature Website

ലോക അല്‍ഷെമേഴ്‌സ് ദിനം

sep-21,ലോകമെമ്പാടും, അല്‍ഷെമേഴ്‌സ് രോഗത്തിന് (മറവിരോഗം:Alzheimer’s disease: AD) എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21ന് ലോക അല്‍ഷെമേഴ്‌സ് ദിനം ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അല്‍ഷെമേഴ്‌സ് ഘകങ്ങളുടെ കൂട്ടായ്മയായ അല്‍ഷെമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (Alzheimer’s Disease International) ആണ് ലോക അല്‍ഷെമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നത്. ഇന്ത്യയില്‍ , അല്‍ഷെമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തില്‍ കുന്നംകുളം ആസ്ഥാനമായി പ്രവത്തിക്കുന്ന അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യുടെ വവിധ ഭാഗങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ദേശീയ ചെയര്‍മാന്‍ ഡോ.കെ. ജേക്കബ് റോയ് ആണ്.

അല്‍ഷെമേഴ്‌സ് രോഗം ബാധിച്ചവരായി ഇപ്പോള്‍ (2011 ), 36 മില്യണ്‍ ആളുകള്‍ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണില്‍ എത്തും. രോഗിയുടെ ജീവതം നാശമാക്കുന്നതോടൊപ്പം , അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകര്‍ക്കപ്പെടുന്നു.

Comments are closed.