DCBOOKS
Malayalam News Literature Website

പി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യു.സി.സി

മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ.റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്( ഡബ്ല്യു.സി.സി). പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണസ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെക്കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരു ശ്രമമാണിതെന്ന് സംഘാടകര്‍ പറയുന്നു.

1928 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദലിത് സ്ത്രീയാണ് പി.കെ.റോസി.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്.

Comments are closed.