DCBOOKS
Malayalam News Literature Website

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമ്മിഷന്‍, ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുപിന്നില്‍ ചില തീവ്രവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. ഏത് സംഘടനയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും അവര്‍ക്ക് വന്നുചേരുന്ന വരുമാനത്തെപ്പറ്റിയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഡിജിപിയെ നേരില്‍ കാണുമെന്നും അവര്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രംഗത്തെത്തി. രേഖാ ശര്‍മയുടെ പ്രസ്താവന കേരളത്തിലെ സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെയാണെന്നും കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിത കമ്മിഷന്‍ ശ്രമിച്ചത്. ഹാദിയയെ സന്ദര്‍ശിക്കുമ്പോള്‍ സംസ്ഥാന കമ്മിഷനെ അറിയിക്കുകയോ റിപ്പോര്‍ട്ട് തേടുകയോ ചെയ്തില്ല. സംസ്ഥാന വനിത കമ്മിഷന്‍ ഹാദിയ കേസില്‍ കൃത്യമായ നിലപാടാണ് എടുത്തതെന്നും ജോസഫൈന്‍ കൊച്ചിയില്‍ പറഞ്ഞു.

 

Comments are closed.