DCBOOKS
Malayalam News Literature Website

ആക്രമിക്കപ്പെട്ട നടിക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്ന് ആസിഫ് അലി

asifനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം താനെങ്ങനെ അഭിനയിക്കും എന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപുമായി മാനസികമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്ന് ആസിഫ് അലി വ്യക്തമാക്കി. അതേസമയം, ‘അമ്മ’യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനൊപ്പം അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദീലീപ് പുറത്തായ സാഹചര്യത്തില്‍ ഉടന്‍ പുതിയ ട്രഷററെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ സൂചന നല്‍കി. എന്നാല്‍ നേതൃത്വം അപ്പാടെ മാറണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇതിന് ഇപ്പോള്‍ സാധ്യതയില്ല.

Comments are closed.