DCBOOKS
Malayalam News Literature Website

ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തി.. വിക്കിലീക്‌സ്

aug25
ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാര്‍ യുഎസ് ചാരസംഘടന സിഐഎ ചോര്‍ത്തിയാതായി റിപ്പോര്‍ട്ട്. വിക്കിലീക്‌സ് ആണ് നിര്‍ണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളടക്കം നിരീഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണു സിഐഎ ചോര്‍ത്തിയിരിക്കുന്നത്. അതേസമയം, ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുമായി വിക്കിലീക്‌സ് രംഗത്ത് വന്നിരിക്കുന്നത്.

Comments are closed.