DCBOOKS
Malayalam News Literature Website

‘കിംഗ് ഓഫ് സ്വിങ്’ വസിം അക്രം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌റര്‍മാരില്‍ ഒരാളായ വസീം അക്രം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ക്രിക്കറ്റ് വിശേഷങ്ങൾ പങ്കുവെച്ചു. ‘കിംഗ് ഓഫ് സ്വിങ്’ എന്നാണ് അദ്ദേഹം കളിക്കളത്തിൽ അറിയപ്പെടുന്നത്. വായന മനുഷ്യനിലെ ആത്മവിശ്വാസം ഉയർത്തും. അറിവുണ്ടെങ്കിൽ ധൈര്യം വരും, എങ്കിലേ ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കുകയുള്ളു. അറിവുണ്ടെങ്കിലേ തെറ്റും ശേരിയും തിരിച്ചറിയാൻ സാധിക്കു എന്ന് വസിം അക്രം പറഞ്ഞു.

കഴിവിനെ കഠിനാദ്ധ്വാനം കൊണ്ട് മികവുറ്റതാക്കണമെന്ന ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ ആണ് തനിക്കു നേര്‍വഴി കാണിച്ചു തന്നതെന്നു അദ്ദേഹം ഓര്‍മിച്ചു. കഴിവുകൊണ്ട് നമ്മുക്ക് 2-3 വർഷം നിലനില്‍ക്കാമെന്നും, എന്നാല്‍ കഠിനാദ്ധ്വാനം സ്ഥിരതയുള്ള ഒരു ജോലിക്ക് സഹായിക്കുമെന്നും വസീം അക്രം പറഞ്ഞു.

ആദ്യമായി താങ്കള്‍ക്കു പ്രമേഹം ആണെന്നു തിരിച്ചറിഞ്ഞപ്പോലുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ ഒരു പോരാളി എന്നും പോരാളി ആയിരികുമെന്നും,വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഴ്ചയില്‍ ആർ ദിവസം ഏഴ് കിലോമീറ്റർ ഓടാറുണ്ടെന്നും’ വസീം അക്രം പറഞ്ഞു.

ബാസ്‌കറ്റ് ബാളും ,സോക്കറും കൂടുതല്‍ കളിച്ചിരുന്നു, അമ്മയില്‍ നിന്നും അമ്മുമയില്‍ നിന്നും കിട്ടിയിരുന്ന നാണയത്തുട്ടുകള്‍ കൂട്ടിവെച്ചു ക്രിക്കറ്റ് മാഗസിനുകള്‍ വാങ്ങി ആര്‍ത്തിയോടെ വായിച്ചിരുന്ന കുട്ടിക്കാലത്തെ അദ്ദേഹം ഓര്‍മിച്ചതു സദസിനു കൗതുകമായി. ജാവേദ് മിയാന്‍ദാദ് ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്നും, പതിനേഴര വയസില്‍ ആദ്യമായി വിദേശത്തു കളിക്കാന്‍ പോയ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. 1998 ലാണ് അദ്ദേഹം തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്.

Comments are closed.