DCBOOKS
Malayalam News Literature Website

ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടാണിപ്പോള്‍ ഹിറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്നുതുടങ്ങുന്ന മലയാള ഗാനാണ് ധോണിയുടെ രണ്ടുവയസ്സുകാരി സിവ പാടുന്നത്. രണ്ടു വയസുകാരി സിവയ്ക്ക് മലയാളം പറയാനോ അറിയാനോ കഴിയില്ലെന്നിരിക്കെ ഈ മലയാളചലച്ചിത്രഗാനം എങ്ങനെയാണ് സിവ പാടുന്നതെന്നാണ് കേള്‍ക്കുന്നവരുടെ അത്ഭുതം.

മകളുടെ പാട്ട് ധോണി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്ച്ചിരിക്കുന്നത്. സിവയുടെ പേരില്‍ തന്നെയുള്ള സിവസിംഗ്‌ധോണി എന്ന പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ രഹസ്യം മനസിലായിട്ടിലും സിവ ധോണിയുടെ പാട്ട് ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.

Comments are closed.