DCBOOKS
Malayalam News Literature Website

വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

vidyarambham

2017 സെപ്റ്റംബര്‍ 30 വിജയദശമി ദിനത്തില്‍ രാവിലെ 8 മണി മുതല്‍ ഡി സി ബുക്‌സിന്റെ കോട്ടയം ആസ്ഥാന മന്ദിരത്തില്‍ നടക്കുന്ന വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഡി സി ബുക്‌സില്‍ മഹാപ്രതിഭകളാണ് എത്തുന്നത്. മോഹന്‍കുമാര്‍ ഐഎഎസ്, ഡോ ജേക്കബ് തോമസ് ഐപിഎസ്, ശ്രീറാം വെങ്കിട്ടരാമന്‍ ഐപിഎസ് എന്നിവരാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്.

ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പണ്ടുമുതല്‍ക്കേ ഈ ചടങ്ങ് നടത്താറുണ്ടടെങ്കിലും ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്.

സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 04812563114, 9846133336, 9946109101 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)

ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം -1
0481 2563114, 98468 33336, 98461 33336

രജിസ്‌ട്രേഷനായി ഈ ലിങ്കില്‍ ക്ലിക്ക്‌ചെയ്യുക;
Register Now @ www.dcbooks.com/vidyarambam2017

Comments are closed.