DCBOOKS
Malayalam News Literature Website

ഇനിയും വായിച്ചു തുടങ്ങാത്തവര്‍ക്കായി…ഡി സി ബുക്‌സ് വിദ്യാരംഭം വായനാരംഭം

 

vayanaarambham2

അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി തിരഞ്ഞെടുക്കുന്ന ശുഭമുഹൂര്‍ത്തമായ വിജയദശമിനാള്‍ വാനാരംഭത്തിന്റെയും ശുഭമുഹൂര്‍ത്തമാണ്. പുസ്തകകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നവര്‍ക്കും വായിച്ചുതുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് ഡി സി ബുക്‌സ്  വിദ്യാരംഭം വായനാരംഭത്തിലൂടെ..

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും എഴുത്തുകാര്‍ വധിക്കപ്പെടുകയും വായനയുടെ ലോകം ഇരുട്ടിലാക്കപ്പെടുകയും ചെയ്യുന്ന ആശങ്കയുടെ കാലത്ത് ഡോ.നരേന്ദ്രധബോല്‍ക്കര്‍ മുതല്‍ ഗൗരീ ലങ്കേഷ് വരെയുള്ള മനുഷ്യസ്‌നേഹികളുടെ സ്മരണ ജ്വലിക്കുന്ന പേന വിളക്കിന്റെ വെളിച്ചത്തില്‍ അറിവുരുളിയില്‍ നിന്നും ഇഷ്ടദക്ഷിണ നല്‍കി, ഇഷ്ടപ്പെട്ട പുസ്തകം സ്വന്തമാക്കി വായനയ്ക്ക് തുടക്കംകുറിക്കാവുന്നതാണ്.

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതോടൊപ്പം വായനാരംഭംകുറിക്കാനുള്ള അവസരമാണ് ഇതിലൂടെ തലശ്ശേരി ഡി സി ബുക്‌സ് / കറന്റ് ബുക്‌സില്‍ ഒരുക്കിയിരിക്കുന്നത്. വിജയദശമിനാളായ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായനാരംഭം ഒരുക്കിയിരിക്കുന്നത്.

ഈ സാംസ്‌കാരിക ഉത്തരവാദിത്വത്തില്‍ പങ്കുചേരാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളേയും തലശ്ശേരി കറന്റ് ബുക്‌സിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ;9946109679

Comments are closed.