DCBOOKS
Malayalam News Literature Website

ചാനല്‍ ബഹിഷ്‌കരണം മണ്ടത്തരമെന്ന് വിനയന്‍

vinayanചാനലുകളെ ബഹിഷ്‌കരിക്കാനുള്ള സിനിമാ സംഘടനകളുടെ നീക്കം മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍. പണ്ട് മാധ്യമങ്ങളെ അനുകൂലിച്ചവര്‍ ഇപ്പോള്‍ ബഹിഷ്‌കരണം എന്ന് പറഞ്ഞാല്‍ ജനം പുച്ഛിച്ച് തള്ളുമെന്നും വിനയില്‍ പറഞ്ഞു.

ഫെഫ്കയുടെയും അമ്മയുടെയും പ്രതിനിധികളുടെ യോഗത്തിനിടെയാണ് ഓണക്കാലത്ത് ഉള്‍പ്പെടെ ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ സംഘടനകള്‍ക്ക് പുറമെ താരങ്ങളും ഓണത്തിന് ചാനലുകള്‍ ബഹിഷ്‌കരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Comments are closed.