DCBOOKS
Malayalam News Literature Website

മണ്ണടി വേലുത്തമ്പി സ്മാരകം അന്താരാഷ്ട്ര ചരിത്ര മ്യൂസിയമാക്കും;കടന്നപ്പള്ളി രാമചന്ദ്രന്

mannadi

മണ്ണടി വേലുത്തമ്പി സ്മാരകത്തില്‍ അന്താരാഷ്ട്ര ചരിത്ര മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയും തുടങ്ങാന്‍ നടപടിയുണ്ടാകുമെന്ന് മ്യൂസിയം,മൃഗശാല വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വേലുത്തമ്പി സ്മാരകം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണ്ണടിയിലുള്ള കാമ്പിത്താന്‍ കല്‍മണ്ഡപം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപതുവര്‍ഷംമുമ്പ് അടൂരില്‍നിന്നും കൊട്ടാരക്കരയിലേക്കുമാറ്റിയ നാടന്‍കലാ പഠനകേന്ദ്രം തിരികെകൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും മണ്ണടി അരവക്കച്ചാണി ഗുഹ ഏറ്റെടുക്കുന്നതിന് തീരുമാനമെടുക്കണമെന്നും ജനപ്രതിനിധികള്‍ മന്ത്രിയോടാവശ്യപ്പെട്ടു. എം.എല്‍.എയോടും ജനപ്രതിനിധികളോടും ആലോചിച്ച് മണ്ണടിയില്‍ വേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി

വേലുത്തമ്പിസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അദ്ദേഹം മ്യൂസിയം സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം സാമൂഹികരാഷ്ട്രീയരംഗത്തെ പ്രമുഖരും മ്യൂസിയം സന്ദര്‍ശിച്ചു.

Comments are closed.