DCBOOKS
Malayalam News Literature Website

‘ഇടിമിന്നലുകളുടെ പ്രണയം’ വായനാക്കൂട്ടം ചര്‍ച്ചചെയ്യുന്നു

book

പി കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവല്‍ വായനാക്കൂട്ടം ചര്‍ച്ചചെയ്യുന്നു. കോഴിക്കോട് ഫറോക്ക് പ്രസ്‌ക്ലബ്ബില്‍ ജൂലൈ 12ന് വൈകിട്ട് 6.30 നു കൂടുന്ന വായനാക്കൂട്ടത്തിലാണ് പുസ്തകം ചര്‍ച്ചചെയ്യുന്നത്. ഡോ എം സി അബ്ദുള്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തും. ചര്‍ച്ചയില്‍ നോവലിസ്റ്റും പങ്കെടുക്കും.

ചോരമണം വിട്ടൊഴിയാത്ത, നിരന്തരം യുദ്ധകാഹളം മുഴങ്ങുന്ന ഫലസ്തീന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ഇടിമിന്നലുകളുടെ പ്രണയം. അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും, അതിജീവനവും ചരിത്രവും രാഷ്ട്രീയവും പ്രണയവും എല്ലാം പ്രമേയമായി കടന്നുവരുന്നു ഈ നോവലില്‍.

Comments are closed.